( ഇന്‍ശിഖാഖ് ) 84 : 19
لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ
നിശ്ചയം, നിങ്ങള്‍ ക്രമാനുക്രമമായി ഘട്ടം ഘട്ടങ്ങളായി പ്രയാണം ചെയ്യുക തന്നെവേണം.
നഗ്നനേത്രങ്ങള്‍ക്ക് വെളിപ്പെടുന്ന പ്രത്യക്ഷമായ അടയാളങ്ങളും അനുഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് മനുഷ്യന് ഒന്നൊന്നായി ഏഴ് ഘട്ടങ്ങള്‍ തരണം ചെയ്യാനുണ്ടെന്ന വസ്തുത ആണയിട്ട് പറയുകയാണ്. 67: 3; 71: 14-18; 82: 6-8 വിശദീകരണം നോക്കുക.