( ഇന്‍ശിഖാഖ് ) 84 : 23

وَاللَّهُ أَعْلَمُ بِمَا يُوعُونَ

അല്ലാഹുവാകട്ടെ, അവരുടെ മനോമുകുരങ്ങളിലുള്ളത് ഏറ്റവും അറിയുന്നവ നാകുന്നു.

ആകാശഭൂമികളിലുള്ളവയെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ അല്ലാഹു ബീജത്തില്‍ നിന്ന് നട്ടുവളര്‍ത്തിയ മനുഷ്യന്‍റെ എല്ലാ അവസ്ഥയും അറിയുന്നവന്‍ തന്നെ യാണ്. അതുകൊണ്ട് ഒരാളെക്കുറിച്ചും പ്രവാചകനോ വിശ്വാസിയോ അല്ലാഹുവിനോട് പറഞ്ഞുകൊടുക്കേണ്ടതില്ല. അല്ലാഹു അറിയുന്നുണ്ട് എന്ന് മാത്രമല്ല, 17: 13-14; 45: 28-32; 58: 6 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതെല്ലാം തന്നെ മനുഷ്യന്‍റെ പിരടിയിലുള്ള കര്‍മപുസ്തകത്തില്‍ റിക്കാര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. വിശ്വാസിക ള്‍ അവരുടെ സാഷ്ടാംഗ പ്രണാമത്തില്‍ സുബ്ഹാന മന്‍ ബി ഇബാദിഹി ഖബീറന്‍ ബ സ്വീറാ-തന്‍റെ അടിമകളെ വലയം ചെയ്ത് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനായ ഒരുവ ന്‍ പരിശുദ്ധനാണ് എന്ന് നാഥനെ വാഴ്ത്തുന്നതാണ്:. 10: 61; 40: 19; 53: 32 വിശദീകരണം നോക്കുക.