بَلِ الَّذِينَ كَفَرُوا يُكَذِّبُونَ
അല്ല, കാഫിറുകളായവര് കളവാക്കി തള്ളിപ്പറഞ്ഞുക്കൊണ്ടിരിക്കുന്നവര് ത ന്നെയാകുന്നു.
7: 179 ല് പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തില് കുത്തിനിറക്കപ്പെടാന് വിധിക്കപ്പെട്ട, ബുദ്ധിശക്തിയും കാഴ്ചയും കേള്വിയും അദ്ദിക്ര് മനസ്സിലാക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും അത് ലോകര്ക്ക് എത്തിച്ചുകൊടുക്കാനും ഉപയോഗപ്പെടുത്താത്ത, പ്രജ്ഞ യറ്റവരായ കന്നുകാലികളെക്കാള് അധഃപതിച്ചുപോയ കാഫിറുകള് ഇത്തരം സൂക്തങ്ങ ളെല്ലാം വായിക്കുന്നുണ്ടെങ്കിലും അവരുടെ ജീവിതരീതി മാറ്റുകയോ ഹൃദയം കൊണ്ട് മ നസ്സിലാക്കാന് വളരെ എളുപ്പമാക്കിയ അദ്ദിക്ര് അവര്ക്ക് അനുകൂലമായി സാക്ഷിനില്ക്കു ന്നതും വാദിക്കുന്നതുമായി മാറ്റാന് ശ്രമിക്കുകയോ ഇല്ല. നിഷ്പക്ഷവാനായ അല്ലാഹു ഇത്തരം ഫുജ്ജാറുകളെ നരകത്തിലേക്ക് തള്ളിവിടുന്നില്ല, മറിച്ച് അവര് കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങളാണ് അവര്ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊ ണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നത്. 62: 5-8; 67: 6-10; 80: 17 വിശദീക രണം നോക്കുക.