നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(85) ബുറൂജ്
'സുഭദ്രമായ കോട്ടകളുള്ള ആകാശം തന്നെയുമാണ് സത്യം' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ബുറൂജ്-കോട്ടകള്‍-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ സൂറത്തും. കിടങ്ങുകാരുടെ മര്‍ദ്ദനമുറകള്‍ ഉദ്ധരിച്ചുകൊണ്ട് എക്കാലത്തുമുള്ള കാഫിറുകള്‍ ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും ആധിപത്യത്തിന് ഉടമയായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്ന വിശ്വാസികളെ അത്തരം മര്‍ദ്ദനമുറകള്‍ പ്രയോഗിച്ച് വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, വിശ്വാസികള്‍ക്കെതിരെയുള്ള പീഢനമുറകളില്‍ നിന്ന് കാഫിറുകള്‍ പിന്തിരിഞ്ഞ് ഖേദിച്ച് മടങ്ങിയിട്ടില്ലെങ്കില്‍ അവര്‍ക്ക് നരകകുണ്ഠത്തിലെ കരിക്കുന്ന ശിക്ഷയാണുള്ളതെന്നും മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹത്വമുടയവനും തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനും എല്ലാം വലയം ചെയ്തിട്ടുള്ള ത്രികാലജ്ഞാനിയുമായ അല്ലാഹു എല്ലാം വീക്ഷിക്കുന്നുണ്ട് എ ന്ന ബോധത്തില്‍ അവന്‍റെ പക്കല്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള അദ്ദിക്ര്‍ പരിചയും മുഹൈമിനുമായി-കാത്തുസൂക്ഷിക്കുന്നതുമായി ഉപയോഗപ്പെടുത്തി നിലകൊള്ളുന്ന വി ശ്വാസികള്‍ക്ക് തന്നെയാണ് മഹത്തായ വിജയമുള്ളതെന്ന സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് 22 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുകയായി.