( ബുറൂജ് ) 85 : 20

وَاللَّهُ مِنْ وَرَائِهِمْ مُحِيطٌ

അല്ലാഹുവാകട്ടെ, അവരെ പിറകിലൂടെ വലയം ചെയ്തവനാകുന്നു. 

ജീവിതലക്ഷ്യം മനസ്സിലാക്കാന്‍ ഉപയുക്തമായതും ഉള്‍ക്കാഴ്ചാദായകവുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തളളിപ്പറഞ്ഞുകൊണ്ടും ആയിരത്തില്‍ തൊള്ളായിര ത്തി തൊണ്ണൂറ്റി ഒമ്പതിന്‍റെ മാര്‍ഗം പിന്‍പറ്റി പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പിശാചിന്‍റെ കൂട്ടുകാരായ ഇവരെക്കുറിച്ച് ത്രികാലജ്ഞാനിയും എല്ലാം പതിയിരുന്ന് വീ ക്ഷിച്ചുകൊണ്ടിരിക്കുന്നവനും ഉറക്കവും മയക്കവുമില്ലാത്തവനുമായ അല്ലാഹു ശരിക്കും ബോധമുള്ളവനാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്തവനാണെ ന്നുമാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. 2: 255; 11: 84, 92; 17: 17 വിശദീകരണം നോക്കുക.