( ബുറൂജ് ) 85 : 19
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ
അല്ല, കാഫിറുകളായിട്ടുള്ളവര്‍ കളവാക്കലില്‍ തന്നെയാകുന്നു.
ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അ തിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ന ല്‍കാതിരിക്കുകയും ചെയ്തുകൊണ്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെ യ്യുന്ന പിശാചിന്‍റെ സംഘത്തില്‍ പെട്ട കാഫിറുകള്‍ അല്ലാഹുവിനെയും അവന്‍റെ ഗ്രന്ഥ ത്തെയും പ്രവാചകനെയും പരലോകത്തെയും കളവാക്കിക്കൊണ്ടിരിക്കുന്നവര്‍ തന്നെ യാണ്. 25: 65-66; 75: 31-33; 107: 4-5 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ നാഥന്‍റെ ഗ്ര ന്ഥത്തെ സത്യപ്പെടുത്താതെ നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറ യും ചെയ്തതിനും പിഴയായി നരകകുണ്ഠത്തില്‍ വേവിക്കപ്പെടുന്നതാണ്. 34: 31-33; 39: 32; 40: 47-50 വിശദീകരണം നോക്കുക.