( 86 ) അത്ത്വാരിഖ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(86) അത്ത്വാരിഖ്

'ആകാശവും രാവില്‍ വെളിപ്പെടുന്നതുമാണ് സത്യം' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അത്ത്വാരിഖ്-രാവില്‍ വെളിപ്പെടുന്നത്-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അ വതരിപ്പിച്ചിട്ടുള്ളത്. പുരുഷന്‍റെയും സ്ത്രീയുടേയും തെറിച്ച് വീഴുന്ന വെള്ളത്തില്‍ നിന്നാണ് മനുഷ്യന്‍റെ ശരീരം സൃഷ്ടിക്കപ്പെട്ടതെന്നും അവന്‍റെ ആത്മാവിനെ സൂക്ഷിക്കാന്‍ ഒരു സൂക്ഷിപ്പുകാരനുണ്ടെന്നും പഠിപ്പിക്കുന്നു. ആകാശവും ഭൂമിയുമെല്ലാം അതിന്‍റെ പൂ ര്‍വ്വികാവസ്ഥയിലേക്ക് കൊണ്ട് വരപ്പെടുന്ന വിധിദിവസം മനുഷ്യന്‍റെ എല്ലാ രഹസ്യങ്ങ ളും അവന് വെളിപ്പെടുത്തപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ സ്പഷ്ടമായ വാക്കുകളായ അദ്ദിക്റിനെ പരിഹസിച്ച് തള്ളുന്ന കാഫിറുകള്‍ക്ക് ഇവിടെ സത്യത്തിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് ജീവിച്ചുപോകാന്‍ കുറച്ചുകാലം അവസരം നല്‍കണമെന്ന് വിശ്വാസിയോട് ആവശ്യപ്പെട്ടുകൊണ്ട് 17 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.