( അത്ത്വാരിഖ് ) 86 : 15

إِنَّهُمْ يَكِيدُونَ كَيْدًا

നിശ്ചയം അവര്‍ അവരുടെ തന്ത്രം പയറ്റിക്കൊണ്ടിരിക്കും. 

9: 125 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കാത്ത കപടവിശ്വാസികളും അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനും അതിന്‍റെ പ്രചാരണത്തിനും എതിരായി എല്ലാവിധ കുതന്ത്രങ്ങളും പയ റ്റുന്നതാണ്. അതുവഴി പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം ഇവര്‍ തന്നെയാണ് വഹിക്കേണ്ടിവരിക. എന്നാല്‍ 6: 25-26 ല്‍ വിവരിച്ച പ്രകാരം അത് അവര്‍ തിരിച്ചറിയുന്നില്ല. 33: 73; 61: 8-9 വിശദീകരണം നോക്കുക.