( അത്ത്വാരിഖ് ) 86 : 16

وَأَكِيدُ كَيْدًا

ഞാനും ഒരു തന്ത്രം പയറ്റുകയാണ്. 

ത്രികാലജ്ഞാനിയും എല്ലാം അടക്കിഭരിക്കുന്ന സര്‍വ്വാധിപനുമായ അല്ലാഹുവിന്‍റെ പക്കലാണ് എല്ലാവരുടേയും കടിഞ്ഞാണ്‍ എന്നിരിക്കെ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ക്കെതിരെ കാഫിറായ പിശാചും അവന്‍റെ കൂട്ടാളികളും എന്തൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും ശരി, അതിന്‍റെ പരിണിതി ഇഹലോകത്ത് അല്ലെങ്കില്‍ പരലോകത്ത് അവര്‍ക്കെതിരായിത്തന്നെഭവിക്കുന്നതാണ്. അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകകുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെ ടുത്തുന്ന വിശ്വാസികള്‍ കാഫിറുകളില്‍ നിന്നുള്ള എതിര്‍പ്പുകളൊന്നും പരിഗണിക്കാതെ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരാണ്. 22: 77-78; 35: 10; 41: 33-35 വിശദീകരണം നോക്കുക.