يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ
മുതുകെല്ലിന്‍റെയും ഇടുപ്പെല്ലിന്‍റെയും ഇടയില്‍ നിന്നും പുറപ്പെടുന്നത്.
പുരുഷന്‍റെ മുതുകെല്ലിന്‍റെയും സ്ത്രീയുടെ ഇടുപ്പെല്ലിന്‍റെയും ഇടയില്‍ നിന്ന് സ്ഖ ലിക്കുന്ന വെള്ളത്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത് എന്നാണ് പറയു ന്നത്. ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ ബീജങ്ങള്‍ കൊണ്ടാണ് ശരീരനിര്‍മി തി നടത്തുന്നത് എന്ന് 76: 2 ല്‍ പറഞ്ഞിട്ടുണ്ട്. പുരുഷന്‍റെ വൃഷ്ണത്തില്‍ നിന്നാണ് പു രുഷ ബീജമടങ്ങുന്ന ശുക്ലം സ്രവിക്കുന്നതെങ്കിലും മുതുകെല്ലും വൃഷ്ണവുമായി ബന്ധി പ്പിച്ചിട്ടുള്ള നാഡി ഉത്തേജനം നല്‍കുമ്പോഴാണ് അത് സംഭവിക്കുന്നത് എന്നതിനാലാണ് പുരുഷന്‍റെ മുതുകെല്ലില്‍ നിന്ന് പുറപ്പെടുന്നു എന്ന് പറയുന്നത്. കൂടാതെ ഗര്‍ഭാവസ്ഥ യിലുള്ള ശിശുവിന്‍റെ വൃഷ്ണം മുതുകെല്ലിനോടനുബന്ധിച്ചാണ് നിലകൊള്ളുന്നതെന്ന് ഒരു പഠനവുമുണ്ട്.
ഇടുപ്പെല്ലിനുള്ളിലുള്ള അണ്ഡാശയത്തില്‍ നിന്നാണ് സ്ത്രീബീജമായ അണ്ഡം പുറപ്പെടുന്നത്. സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ സ്ഖലനമുണ്ടാകാത്ത അവസ്ഥയിലും സാധാരണഗതിയില്‍ അണ്ഡം പുറപ്പെടുകയും പ്രത്യുല്‍പാദനം നടക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാകുന്ന അ വസ്ഥയില്‍ അണ്ഡത്തിന്‍റെ പുറപ്പെടല്‍ വേഗത്തിലാകാനും പുരുഷബീജവുമായി കൂടി ച്ചേര്‍ന്ന് പ്രത്യുല്‍പാദനം നടക്കാനും സാധ്യത കൂടുമെന്നാണ് സ്ത്രീയുടെ ഇടുപ്പെല്ലിനു ള്ളില്‍ നിന്ന് സ്ഖലിക്കുന്ന വെള്ളത്തില്‍ നിന്ന് എന്ന് സൂക്തത്തില്‍ പറഞ്ഞതിന്‍റെ വിവ ക്ഷ. 2: 98; 38: 24; 42: 49-50 വിശദീകരണം നോക്കുക.