( അത്ത്വാരിഖ് ) 86 : 8

إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ

നിശ്ചയം അവന്‍, അവന്‍റെ പഴയ അവസ്ഥയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിവുള്ളവന്‍ തന്നെയാണ്. 

ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിപ്പിന് ആരംഭം കുറിച്ച നാഥന്‍ മനുഷ്യനെ അവന്‍റെ പൂര്‍വിക അവസ്ഥയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന സര്‍വ്വശക്തനാണ് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. രോഗശമനമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാര നെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസിക്ക് 7: 201-202 ല്‍ വിവരിച്ച പ്രകാരം പിശാചില്‍ നിന്നുള്ള ബാധയൊന്നും തന്നെ ഏല്‍ക്കുകയില്ല. നാഥ നെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്ന വിശ്വാസി ഏത് രോഗാവസ്ഥയിലും 'നി ശ്ചയം! നീ അതിനെ പൂര്‍വികാവസ്ഥയിലേക്ക്-രോഗമില്ലാത്ത അവസ്ഥയിലേക്ക്-മാറ്റാ ന്‍ കഴിവുള്ളവന്‍ തന്നെയാണ്; ഓ ഞങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് പുരുഷന്‍റെയും സ് ത്രീയുടെയും മിശ്രിതമായ ബീജത്തില്‍ നിന്ന് സൃഷ്ടിച്ച ഒരുവനേ' എന്ന് ആത്മാവുകൊ ണ്ട് സ്മരിക്കുന്നതാണ്. നാഥന്‍റെ സ്മരണയോടുകൂടി ആകാശങ്ങളിലോ ഭൂമിയിലോ വെ ച്ച് തിന്മകളൊന്നും തന്നെ സംഭവിക്കുകയില്ല; അവനാവട്ടെ, എല്ലാം കേള്‍ക്കുന്ന സര്‍വ ജ്ഞാനി തന്നെയാകുന്നു. 

മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി 5: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നതാണ്. എന്നാല്‍ ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ 56: 82 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അവരുടെ ജിന്നുകൂട്ടുകാരന്‍ അവരെ അദ്ദിക്റില്‍ നിന്ന് തടയുകവഴി അവര്‍ക്ക് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കുന്നതാണ്. 8: 2-4; 9: 28, 71-72, 95 വി ശദീകരണം നോക്കുക.