( അഅ്ലാ ) 87 : 1

سَبِّحِ اسْمَ رَبِّكَ الْأَعْلَى

അത്യുന്നതനായ നിന്‍റെ നാഥന്‍റെ നാമം നീ പരിശുദ്ധപ്പെടുത്തുക.

 അത്യുന്നതനായ ഉടമയുടെ സാമീപ്യം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന അവസരമാ ണ് സാഷ്ടാംഗപ്രണാമം. സാഷ്ടാംഗപ്രണാമത്തില്‍ 'സുബ്ഹാന റബ്ബിയല്‍ അഅ്ലാ' അത്യുന്നതനായ എന്‍റെ നാഥാ, നീ പരിശുദ്ധനാണ് എന്ന് അല്ലാഹുവിനെ വാഴ്ത്താന്‍ അല്ലാഹു പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ മനുഷ്യരില്‍ നിന്നുള്ളവരാ ണെങ്കിലും ജിന്നുകളില്‍ നിന്നുള്ളവരാണെങ്കിലും മലക്കുകളാണെങ്കിലും 'വിശ്വാസിയായ' അല്ലാഹുവിനെയാണ് എപ്പോഴും വാഴ്ത്തിക്കൊണ്ടിരിക്കുക. എന്നാല്‍ അല്ലാഹുവിനെ ക്കൂടാതെ അവന്‍റെ സൃഷ്ടികളെ വാഴ്ത്തുക വഴി അത് വാഴ്ത്തപ്പെട്ടവനായ മുഹമ്മദി നെത്തന്നെയാണെങ്കിലും ശരി, കാഫിറുകള്‍ കാഫിറായ ജിന്നില്‍ പെട്ട പിശാചിനെയാണ് വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. അവരെല്ലാം പിശാചിനോടൊപ്പം അവന്‍റെ വീടായ നരകകു ണ്ഠത്തില്‍ ഒരുമിച്ച് ചേരുന്നതുമാണ്. 34: 40-41; 36: 59-62; 38: 84-85 വിശദീകരണം നോക്കുക.