( അഅ്ലാ ) 87 : 11

وَيَتَجَنَّبُهَا الْأَشْقَى

ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനെ വര്‍ജ്ജിക്കുന്നതുമാണ്.

39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പരലോകത്തെ വിചാരണാ മാനദണ്ഡം സത്യമായ അദ്ദിക്ര്‍ ആയതിനാല്‍ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ മിഥ്യ പിന്‍പറ്റുന്നവരും പരലോകത്ത് എല്ലാം നഷ്ടപ്പെട്ടവരുമാണ് എന്ന് 40: 78 ല്‍ പറഞ്ഞി ട്ടുണ്ട്. ഇത്തരം ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം! അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നില്‍ പ്രവേശിക്കപ്പെടുമെന്ന് 15: 43-44 ലും പറഞ്ഞിട്ടുണ്ട്. 23: 105-107; 39: 71-72; 41: 41-43 വിശദീകരണം നോക്കുക.