( അഅ്ലാ ) 87 : 10

سَيَذَّكَّرُ مَنْ يَخْشَىٰ

ആരാണോ അല്ലാഹുവിനെ ഭയപ്പെടുന്നത്, അവന്‍ ഉണര്‍ത്തപ്പെടുകതന്നെ  ചെയ്യും. 

അല്ലാഹുവിനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുന്ന സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നിന് മാത്രമേ അദ്ദിക്ര്‍ ഉപയോഗപ്പെടുകയുള്ളൂ. അഥവാ അവര്‍ മാത്രമാണ് അതിനെ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാത്കരിക്കുക. 36: 10-11; 67: 12 വിശദീകരണം നോക്കുക.