( അഅ്ലാ ) 87 : 14
قَدْ أَفْلَحَ مَنْ تَزَكَّىٰ
നിശ്ചയം ആരാണോ സ്വന്തത്തെ ശുദ്ധീകരിച്ചത്, അവന്‍ വിജയം വരിച്ചിരിക്കുന്നു.
ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാണെന്ന് ഉറപ്പ് വരുത്തിയവന്‍ വിജയം വരിക്കുന്നതാണ്. അത്തരക്കാര്‍ക്കുവേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ അനുകൂലമായി സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുന്നതാണ്. ഗ്രന്ഥം ലഭിച്ചിട്ട് അത് എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ അവര്‍ തൊട്ട, കണ്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 20: 75- 76; 23: 1; 53: 32; 75: 14-15 വിശദീകരണം നോക്കുക.