( അഅ്ലാ ) 87 : 13

ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ

പിന്നെ അതില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല. 

4: 56 ല്‍ പറഞ്ഞ പ്രകാരം നരകവാസികളുടെ തൊലികള്‍ ഉരുകിപ്പോകുമ്പോഴെല്ലാം പുതിയ തൊലി വെച്ചുകൊടുക്കുമെന്നതിനാല്‍ നരകത്തില്‍ മരണപ്പെടുകയില്ല, മരണമില്ലാത്തതിനാല്‍ പുതിയ ജനനവുമില്ല എന്നാണ് പറയുന്നത്. 20: 74; 40: 11; 84: 10-15 വി ശദീകരണം നോക്കുക.