( അഅ്ലാ ) 87 : 15
وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
തന്‍റെ നാഥന്‍റെ നാമം സ്മരിക്കുകയും അങ്ങനെ നമസ്കരിക്കുകയും ചെയ്യുന്നവന്‍.
2: 2-5 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി ആത്മാവുകൊണ്ട് എപ്പോഴും നാഥനെ സ്മരിച്ച് നിലകൊള്ളുന്നവനും 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും പിന്‍പറ്റുന്നവനുമാണ്. 20: 14; 39: 33-34, 41; 62: 9-10 വിശദീകരണം നോക്കുക.