( അഅ്ലാ ) 87 : 8
وَنُيَسِّرُكَ لِلْيُسْرَىٰ
നിനക്ക് എളുപ്പമാകുന്നതിന് വേണ്ടി നിനക്ക് നാം എളുപ്പമാക്കിത്തരുന്നതുമാണ്.
അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ മനസ്സിലാക്കാനും അതിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്താനും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനുമുള്ള മാര്‍ഗം എളുപ്പമാക്കിത്തരുമെന്നാണ് പറയുന്നത്. 25: 32; 54: 17; 92: 5-7; 94: 5-6 വിശദീകരണം നോക്കുക.