നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(88) ഗാഷിയഃ
'മൂടുന്ന ആ സംഭവത്തെക്കുറിച്ചുള്ള വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ' എന്ന ഒന്നാം സൂക്തത്തില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ഗാഷിയഃ-മൂടുന്ന സംഭവം-എന്ന പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ചത് തന്നെയാണ് ഈ സൂറത്തും.
അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ മരിച്ചുപോയ കാഫിറുകള്‍ക്ക് വിധിദിവസം നേരിടേണ്ടിവരുന്ന കഠിനശിക്ഷകളും വിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന അനുഭൂതികളും വിവരിച്ചിട്ടുണ്ട്. ഒട്ടകത്തെ സൃഷ്ടിച്ച സൃഷ്ടിവൈഭവനേയും ആകാശം, പര്‍വ്വതം, ഭൂമി എന്നിവയുടെ സംവിധായകനെയും കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തല്‍ മാത്രമാണ് പ്രവാചകന്‍റെയും വിശ്വാസികളുടേയും മേല്‍ ബാധ്യതയുള്ളത് എന്നും വിചാരണ നടത്തല്‍ ഉടമയായ നാഥന്‍റെ ബാധ്യതയാണ് എന്നും പറഞ്ഞുകൊണ്ട് 26 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.