( ഗാഷിയഃ ) 88 : 19

وَإِلَى الْجِبَالِ كَيْفَ نُصِبَتْ

-പര്‍വ്വതങ്ങളിലേക്കും, അത് എങ്ങിനെയാണ് നാട്ടപ്പെട്ടിട്ടുള്ളത് എന്ന്.

പര്‍വ്വതങ്ങള്‍ ഭൂമിയുടെ മുകളില്‍ ആണിയെന്നോണം നാട്ടപ്പെട്ടിരിക്കുകയാണ് എന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ ഇന്ന് ആശയം മനസ്സിലാക്കാതെ ഭാരം വഹിക്കുന്ന കഴുതകളെന്നോണം ഗ്രന്ഥം വഹിക്കുന്ന ലോകത്തെല്ലായിടത്തുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നതോടൊപ്പം ആണിയാകുന്ന പര്‍വ്വതങ്ങളെയും കുന്നുകളെയും ഇളക്കിയെടുത്ത് ഭൂമിയുടെ സന്തുലനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. ഇത്തരം തെമ്മാടികളുടെ കരങ്ങള്‍ കൊണ്ട് തന്നെയാണ് പ്രപഞ്ചം നശിപ്പിക്കപ്പെടുക. 6: 26; 20: 99-100; 33: 72-73 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതിന്‍റെ പാപഭാരം അവര്‍ തന്നെ വഹിക്കേണ്ടിവരികയും ചെയ്യും. 27: 88; 35: 45; 46: 35 വിശദീകരണം നോക്കുക.