( ഗാഷിയഃ ) 88 : 23

إِلَّا مَنْ تَوَلَّىٰ وَكَفَرَ

ആരാണോ പിന്തിരിഞ്ഞുപോവുകയും മൂടിവെക്കുകയും ചെയ്തത്, അവനെ ഒഴികെ. 

'ആരാണോ പിന്തിരിഞ്ഞുപോവുകയും മൂടിവെക്കുകയും ചെയ്തത് അവനെ ഒഴികെ' എന്ന് പറഞ്ഞാല്‍ ആരാണോ അദ്ദിക്ര്‍ കേട്ടതിനുശേഷം പിന്തിരിഞ്ഞുപോവുകയും അതിനെ മൂടിവെച്ച് കാഫിറുകളുടെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തത്, അവനെ ഒഴികെ എന്നാണ്. അവരോട് അദ്ദിക്ര്‍ പിന്‍പറ്റാന്‍ നിര്‍ബന്ധിക്കണമെന്നല്ല പറയുന്നത്, മറിച്ച് 39: 8 ന്‍റെ കല്‍പന പ്രകാരം 'നീ കുറച്ചുകാലം ഇവിടെ സുഖിച്ചുകൊള്ളുക, നിശ്ചയം നിന്‍റെ മടക്കം നരകത്തിലേക്കാണ്' എന്ന് പറഞ്ഞുകൊണ്ടും; 3: 119; 4: 63 സൂക്തങ്ങളുടെ കല്‍പന പ്രകാരം അവരുടെ മനസ്സില്‍ തറക്കുന്ന വാക്കുകള്‍ പറഞ്ഞുകൊണ്ടും അല്ലാഹു കൊന്നുകളഞ്ഞ അവരോട് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്നാണ്. 14: 30; 26: 200; 48: 29 വിശദീകരണം നോക്കുക.