( 89 ) ഫജ്ര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(89) ഫജ്ര്‍

'പൊട്ടിവിടരുന്ന പ്രഭാതം തന്നെയാണ്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് ഈ സൂറത്തിന് അല്‍ ഫജ്ര്‍-വിടരുന്ന പ്രഭാതം-എന്ന പേര് വന്നിട്ടുള്ളത്. പ്ര വാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂറത്താണ് ഇതും. വി വിധ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്ന് പാഠം ഉള്‍ ക്കൊള്ളാന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നു. ആദ്, സമൂദ്, ഫിര്‍ഔന്‍ തുടങ്ങി നാടുകളി ല്‍ അര്‍ഹതയില്ലാതെ ഔന്നിത്യം നടിച്ച ധിക്കാരികളുടെ പര്യവസാനം ചൂണ്ടിക്കാണിച്ചു കൊണ്ട് പാഠം ഉള്‍ക്കൊള്ളാനും നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്. ജീവിതലക്ഷ്യം മറന്ന് ദീനിനെ കളവാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കാഫിറുകള്‍ നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന നാളില്‍ 'ദി ക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ! ഞാന്‍ എന്‍റെ ആ യുസ്സ് വെറുതെ കളഞ്ഞല്ലോ' എന്ന് വിലപിക്കുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ പ്രചരിപ്പിക്കുക വഴി തങ്ങളുടെ നാഥനെ സേവിച്ചുകൊണ്ടിരിക്കുന്ന ശാന്തിനേടിയ ആ ത്മാവിനോട് സ്വര്‍ഗത്തിലേക്ക് തിരിച്ചുവരിക എന്ന് പറയപ്പെടുമെന്ന സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് 30 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.