( ഫജ്ര്‍ ) 89 : 17
كَلَّا ۖ بَلْ لَا تُكْرِمُونَ الْيَتِيمَ
അല്ല, അങ്ങനെയല്ല, നിങ്ങള്‍ അനാഥയെ ആദരിക്കുന്നവരായില്ല.
അനാഥയെ സംരക്ഷിക്കുക എന്ന് പറയുന്നതിന് പകരം ആദരിക്കുക എന്ന് പറഞ്ഞതില്‍ നിന്നും അവനവന്‍റെ സന്താനങ്ങളുടേയും മറ്റും കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിനേക്കാള്‍ അനാഥകളുടെ കാര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 76: 8-11 വിശദീകരണം നോക്കുക.