( ഫജ്ര്‍ ) 89 : 16

وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ

എന്നാല്‍ തന്‍റെ നാഥന്‍ അവനെ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായി അവന്‍റെമേല്‍ ഭക്ഷണവിഭവങ്ങള്‍ പരിമിതപ്പെടുത്തുകയാണെങ്കില്‍ അപ്പോള്‍ അവന്‍ പറയുകയായി-എന്‍റെ നാഥന്‍ എന്നെ അനാദരിച്ചിരിക്കുന്നു എന്ന്.

എന്തെങ്കിലും നന്മ ബാധിക്കുമ്പോഴേക്കും അത് പരീക്ഷണമാണെന്ന ബോധമില്ലാതെ ഊറ്റം കൊള്ളുന്നവരും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി തിന്മബാധിക്കുമ്പോഴേക്കും ആശയറ്റവരായിത്തീരുന്നവരും ജീവിതലക്ഷ്യം ഗ്രഹിക്കാത്തവരാണ്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ തിന്മകള്‍ ഭവിക്കുമ്പോള്‍ അല്ലാഹുവിനേയോ പിശാചിനേയോ മറ്റുള്ളവരേയോ പഴിചാരുകയാണ് ചെയ്യുക. എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കാനുള്ള പരിചയും മുഹൈമിനുമായ അദ്ദിക്റിനെ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനുള്ള ഭക്ഷണവും വസ്ത്രവുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ദുഃഖങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല. അവര്‍ മാത്രമാണ് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്ന വിശ്വാസികള്‍. 2: 152; 4: 78-79; 17: 83; 86: 4 വിശദീകരണം നോക്കുക.