وَتَأْكُلُونَ التُّرَاثَ أَكْلًا لَمًّا
നിങ്ങള്‍ അനന്തരാവകാശ സ്വത്തുക്കള്‍ വാരിക്കൂട്ടി തിന്നുന്നവരുമാകുന്നു.
ഫുജ്ജാറുകളായ കാഫിറുകള്‍ പരിശുദ്ധമായതും മ്ലേഛമായതും വേര്‍തിരിക്കാനുള്ള ഉരക്കല്ലായി അദ്ദിക്റിനെ ഉപയോഗപ്പെടുത്താത്തത് കാരണം അനന്തരാവകാശം അതിന്‍റെ അര്‍ഹതപ്പെട്ട അവകാശികള്‍ക്ക് നല്‍കാതെ അതെല്ലാം കുന്നുകൂട്ടി തിന്നുന്നവരാണ്. ഓരോരുത്തര്‍ക്കും അല്ലാഹു നിശ്ചയിച്ച വിഹിതം പൂര്‍ണ്ണമായ തോതില്‍ നല്‍കാതിരിക്കുകവഴി അവരുടെ സമ്പത്തുക്കള്‍ വേര്‍തിരിക്കപ്പെടാനാകാത്തവിധം നിഷിദ്ധം കലര്‍ന്നതായിരിക്കും. അങ്ങനെയുള്ള നിഷിദ്ധം കലര്‍ന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് പരിശുദ്ധമായ അദ്ദിക്ര്‍ വായിക്കാനോ കേള്‍ക്കാനോ പിന്‍പറ്റാനോ സാധിക്കുകയില്ല. അപ്പോള്‍ വിശ്വാസികള്‍ 60: 13 ല്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ലഭിച്ചിട്ടുള്ള അനന്തരസ്വത്തുക്കള്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നതോടൊപ്പം 1000 സമുദായങ്ങളില്‍ പെ ട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ടും അവയെല്ലാം അവയുടെ ആത്മാവുകൊണ്ട് നാഥനെ വാഴ്ത്തുന്നതിന്‍റെയും കീര്‍ത്തനം ചെയ്യുന്നതിന്‍റെയും പുണ്യം കുടുംബത്തിനും മരിച്ചുപോയ മാതാപിതാക്കള്‍ക്കും ലഭിക്കണമെന്ന ലക്ഷ്യം വെ ച്ചുകൊണ്ടും അവക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനും ചെലവഴിക്കേണ്ടതാണ്. 2: 254; 16: 114; 25: 68-70 വിശദീകരണം നോക്കുക.