( ഫജ്ര്‍ ) 89 : 18

وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ

അഗതിക്ക് ആഹാരം നല്‍കുന്നതിന് വേണ്ടി നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരുമായില്ല. 

അദ്ദിക്റിനേയും ദീനിനേയും സത്യപ്പെടുത്തുന്നവര്‍ ആവശ്യക്കാര്‍ക്കും അഗതികള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രം പോരാ, മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും വേണം. അല്ലാത്തവര്‍ അദ്ദിക്റിനേയും ദീനിനേയും കളവാക്കുന്നവരാണെന്ന് 107: 1-3 ല്‍ പറഞ്ഞിട്ടുണ്ട്.