( ഫജ്ര്‍ ) 89 : 23

وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّىٰ لَهُ الذِّكْرَىٰ

അന്നേദിനം നരകകുണ്ഠം കൊണ്ടുവരപ്പെടുകയും ചെയ്താല്‍; അന്നേദിനം മനുഷ്യന്‍ ഓര്‍മ്മിക്കുന്നതുമാണ്: നിശ്ചയം അവന്‍ 'ദിക്റാ' ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍! 

73: 19; 76: 29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താതെ പ്രജ്ഞയറ്റവരായിക്കൊണ്ട് നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും ഇവിടെ ജീവിച്ചിരുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ക്ക് പിശാചിന്‍റെ വീടായ നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന വിധിദിവസം 'ഞങ്ങള്‍ മുഹൈമിനായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് ബോധ്യം വരുന്നതാണ്. 10: 100 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെയും ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരായി ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് അഭയകേന്ദ്രമായി ലഭിക്കുക. സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്ന നാളില്‍ മിഥ്യാവാദികളായ ഇക്കൂട്ടര്‍ എല്ലാം നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ല്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 6: 89-90; 54: 17; 87: 9-11 വിശദീകരണം നോക്കുക.