( ഫജ്ര്‍ ) 89 : 28

ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَرْضِيَّةً

നീ നിന്‍റെ നാഥനിലേക്ക്, അവന്‍ നിന്നെ തൃപ്തിപ്പെട്ടുകൊണ്ടും നീ അവനെ തൃപ്തിപ്പെട്ടുകൊണ്ടും മടങ്ങിക്കൊള്ളുക.

വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖായ ആത്മാവിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇവിടെവെച്ചുതന്നെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിച്ചവരാണ് അവര്‍. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് തന്‍റെ മരണം സ്വയം നിശ്ചയിക്കുന്ന അത്തരക്കാരോട് നാഥന്‍ മലക്കുകളെ അയച്ച് പറയുകയാണ്: നിന്‍റെ നാഥന്‍ നിന്നെയും നീ നാഥനെയും തൃപ്തിപ്പെട്ടുകൊണ്ട് മടങ്ങാന്‍ സമയമായിട്ടുണ്ടെങ്കില്‍ മടങ്ങിക്കൊള്ളുക എന്ന്. 2: 62; 58: 22; 79: 4 വിശദീകരണം നോക്കുക.