( ഫജ്ര്‍ ) 89 : 30
وَادْخُلِي جَنَّتِي
എന്‍റെ സ്വര്‍ഗപ്പൂന്തോപ്പില്‍ പ്രവേശിച്ചുകൊള്ളുകയും ചെയ്യുക!
'എന്‍റെ സേവകന്മാര്‍' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് ചെല്ലാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ ജാതി-മത-വര്‍ഗ-വര്‍ണ്ണ-ലിംഗ-ദേശ- ഭാഷാ ഭേദമന്യേ ലോകരില്‍ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മനസാ-വാചാ-കര്‍മ്മണാ ഏര്‍പ്പെടുകവഴി അല്ലാഹുവിനെ സേവിച്ചുകൊണ്ടിരുന്ന നാഥന്‍റെ അടിമകള്‍ എന്നാണ്. അല്ലാഹുവിനെ സഹായിക്കുക എന്ന് 22: 40; 47: 7; 61: 10-14 സൂക്തങ്ങളില്‍ പറഞ്ഞതിന്‍റെ വിവക്ഷയും ഉടമയായ അല്ലാഹുവിനെ സേവിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്നാണ്. 7: 205-206; 22: 77-78; 32: 15 വിശദീകരണം നോക്കുക.