( ഫജ്ര്‍ ) 89 : 8
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
അതുപോലുള്ളത് നാടുകളിലൊന്നും തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നില്ല.
ആദ് സമുദായം നിര്‍മ്മിച്ചതുപോലെയുള്ള ഉയര്‍ന്ന സൗധങ്ങള്‍ നാടുകളിലൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആധുനികലോകത്തുള്ള ഉയര്‍ന്ന സ്തൂപങ്ങളും സൗധങ്ങളും ക്രെയ്ന്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 41: 15 വിശദീകരണം നോക്കുക.