( ഫജ്ര് ) 89 : 7
إِرَمَ ذَاتِ الْعِمَادِ
-തൂണുകളുടെ ഉടമകളായ ഇറം ഗോത്രക്കാരെക്കൊണ്ട്.
ആദ് അല്ലെങ്കില് ഇറം ഗോത്രമായി അറിയപ്പെടുന്നത് ഹൂദ് നബിയുടെ ജനതയാണ്. അതികായന്മാരായ അവരുടെ ആദ്യവും മധ്യവും അന്ത്യവും എങ്ങിനെയായിരുന്നു എന്ന് ഗ്രന്ഥത്തില് വിവരിച്ചിട്ടുള്ളത് നീ മനസ്സിലാക്കിയിട്ടില്ലേ എന്നാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും ചോദിക്കുന്നത്. ഉത്തുംഗങ്ങളായ തൂണുകളുള്ള സൗധങ്ങള് നിര്മ്മിച്ചിരുന്നവരായതിനാലാണ് അവരെ തൂണുകളുടെ ഉടമകള് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. 26: 129-130 വിശദീകരണം നോക്കുക.