( 9 ) അത്തൗബ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(9) അത്തൗബ

തൗബ എന്നും ബറാഅഃ എന്നും ഈ സൂറത്തിന് നാമമുണ്ട്. വിശ്വാസികളുടെ ചില വൈകല്യങ്ങള്‍ക്ക് മാപ്പുനല്‍കിക്കൊണ്ട് അവതരിച്ച 117-ാം സൂക്തത്തില്‍ നിന്നാണ് തൗ ബ (പശ്ചാത്താപം) എന്നപേര് ലഭിച്ചത്. ഒന്നാം സൂക്തത്തില്‍ മുശ്രിക്കുകളോടുള്ള ഉ ത്തരവാദിത്തത്തില്‍ നിന്ന് വിമുക്തി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ബറാഅഃ (വിമുക്തി പ്ര ഖ്യാപനം) എന്ന പേരിന് ആസ്പദം. പൂര്‍ണ്ണമായും മദീനയില്‍ അവതരിപ്പിക്കപ്പെട്ട ഈ സൂറത്തില്‍ 129 സൂക്തങ്ങളാണുള്ളത്.

ഹിജ്റ 9-ാം വര്‍ഷം പ്രവാചകനും 30,000 അനുയായികളും റോമന്‍ പട്ടാളത്തെ പ്രതിരോധിക്കാന്‍ തബൂക്കിലേക്ക് പുറപ്പെട്ടു. അതേവര്‍ഷം തന്നെ അബൂബക്കറിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ ഹജ്ജില്‍ പങ്കെടുക്കാന്‍ പോവുകയുണ്ടായി. പ്രവാചകനും അനുയായികളും തബൂക്കില്‍ എത്തുന്നതിന് മുമ്പുതന്നെ റോമന്‍ പട്ടാളം പിന്‍വാങ്ങി. തബൂക്കില്‍ ഒരു മാസം തങ്ങിയതിന് ശേഷമായിരുന്നു അവര്‍ മദീനയിലേ ക്ക് തിരിച്ചുപോയത്. ഈ സൂറത്തിലെ 1 മുതല്‍ 40 വരെയുള്ള സൂക്തങ്ങള്‍ അവതരിച്ച ത് പ്രവാചകന്‍ മദീനയിലേക്ക് തിരിച്ചുവരുമ്പോഴാണ്. അപ്പോള്‍ പ്രവാചകന്‍ അലിയുടെ പക്കല്‍ മക്കയിലുള്ള അബൂബക്കര്‍ മുഖേന അറഫാദിനത്തില്‍ വെച്ച് പ്രഖ്യാപിക്കുന്ന തിന് വേണ്ടി 1 മുതല്‍ 40 വരെയുള്ള സൂക്തങ്ങള്‍ കൊടുത്തയക്കുകയുണ്ടായി.

അധിക കപടവിശ്വാസികളും പ്രവാചകനെ അനുഗമിക്കാതെയും അബൂബക്കറിനോടൊപ്പം ഹജ്ജിന് പോകാതെയും മദീനയില്‍ തന്നെ പിന്‍തിരിഞ്ഞ് ഇരിക്കുകയാണുണ്ടായത്. മദീനയില്‍ കാപട്യം പ്രചരിപ്പിക്കുന്നതിനും വിശ്വാസികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുന്നതിനും ഖസ്റജ് ഗോത്രത്തിലെ ക്രൈസ്തവ പുരോഹിതനായ അബൂആമിറിന് താവളമൊരുക്കുന്നതിനുവേണ്ടിയും അവര്‍ ഉപദ്രവകരമായ ഒരു പള്ളി പണിയുകയുണ്ടായി. മക്കാമുശ്രിക്കുകളെയും റോമന്‍ സാമ്രാജ്യത്തെയും പ്രവാചകനും അനുയായികള്‍ക്കും എതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചിരുന്നത് അബൂആമിര്‍ ആയിരുന്നു. തബൂക്കില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ തന്നെ പ്രസ്തുത പള്ളി പൊളിച്ചുകളയാനുള്ള നിര്‍ദേശം നാഥന്‍ ദിവ്യസന്ദേശമായി പ്രവാചകന് നല്‍കിയതനുസരിച്ച് അനുയായികളില്‍ കുറച്ചുപേര്‍ ചേര്‍ന്ന് അത് പൊളിച്ചുകളയുകയുണ്ടായി. അതോടനുബന്ധിച്ച് സന്മാര്‍ഗമായ അ ദ്ദിക്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്ത ഒരു പള്ളിയിലും വിശ്വാസിക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് പഠിപ്പിക്കുകയും ചെയ്തു. തിന്മ കല്‍പിക്കുകയും നന്മ വിരോധി ക്കുകയും ചെയ്യുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും തെമ്മാടികളാണെന്ന് പഠിപ്പിക്കുന്നുണ്ട്. അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവരുടെ നമസ്കാരമോ ദാനധര്‍മങ്ങളോ മറ്റ് പ്രവര്‍ത്തനങ്ങളോ സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, അവരുടെ സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ അവരെ ശിക്ഷിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, അവര്‍ കാഫിറായി ജീവന്‍ വെടിയുകയും ചെയ്തിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു. നരകക്കുണ്ഠം മടക്കസങ്കേതമായ കപടവിശ്വാസികളില്‍ നിന്നുള്ള ആര്‍ക്കുവേണ്ടിയും, അവര്‍ മാതാപിതാക്കളോ മക്കളോ സഹോദരങ്ങളോ ആയാലും പൊറുക്കലിനെ തേടാനോ മയ്യത്ത് നമസ്കരിക്കാനോ പ്രവാചകനും വിശ്വാസികള്‍ക്കും പാടില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസി അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യണമെന്നും കല്‍പിച്ചിട്ടുണ്ട്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമായതിനാ ല്‍ മസ്ജിദുല്‍ ഹറമിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് മാത്രമല്ല, വിശ്വാസികളുടെ ഒരു സംഘമുണ്ടെങ്കില്‍ ഇത്തരം കപടവിശ്വാസികളെയും അനുയായികളെയും വധിച്ചുകൊണ്ട് ഈ സൂറത്തിലെ 5, 123 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കണമെന്നും കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ ഈസാ രണ്ടാമത് വന്നതിനുശേഷം മാത്രമാണ് പ്രസ്തുത കല്‍പന നടപ്പിലാ വുക. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ യഥാര്‍ ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ പഠിക്കാനും സമാധാനവും മാനുഷിക ഐക്യവും ലക്ഷ്യം വെച്ചുകൊണ്ട് അത് ലോകരിലേക്ക് പ്രചരിപ്പിക്കാനും, മസീഹുദ്ദജ്ജാലിന്‍റെ വരവിനെ യും അന്ത്യനാള്‍ നടപ്പിലാകുന്നതിനെയും നീട്ടാന്‍ ശ്രമിക്കാനുമാണ് ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്.