بَرَاءَةٌ مِنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ
നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളവരായ മുശ്രിക്കുകളില്‍ നിന്നുള്ളവരോ ട് അല്ലാഹുവില്‍ നിന്നും അവന്‍റെ പ്രവാചകനില്‍ നിന്നുമുള്ള വിമുക്തി പ്രഖ്യാ പനമാണിത്.
വിശ്വാസികളുടെയും മക്കാമുശ്രിക്കുകളുടെയും ഇടയില്‍ ഹിജ്റ 6-ാം വര്‍ഷം 48: 20 ല്‍ പറഞ്ഞ പ്രകാരം ഹുദൈബിയായില്‍ വെച്ച് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാ ല്‍ മക്കാമുശ്രിക്കുകള്‍ അതിലെ വ്യവസ്ഥകള്‍ ഓരോന്നായി ലംഘിക്കാന്‍ തുടങ്ങി. തു ടര്‍ന്നാണ് ഹിജ്റ 8-ാംവര്‍ഷം 'മക്കാവിജയം' നടക്കുകയും മക്ക വിശ്വാസികളുടെ അധീനത്തില്‍ വരികയും ചെയ്തത്. എന്നാല്‍ ആ വര്‍ഷത്തില്‍ പഴയ സമ്പ്രദായമനുസരിച്ചാണ് ഹജ്ജ് നടന്നത്. 9-ാം വര്‍ഷം നടന്ന രണ്ടാമത്തെ ഹജ്ജ് പ്രവാചകന്‍റെ അനുയാ യികള്‍ അബൂബക്കര്‍ സ്വിദ്ദീഖിന്‍റെ നേതൃത്വത്തില്‍ ഇസ്ലാമിക രീതിയിലും മുശ്രിക്കു കള്‍ അവരുടെ സമ്പ്രദായപ്രകാരവും നിര്‍വ്വഹിച്ചു. ആ ഹജ്ജുല്‍ അക്ബര്‍ ദിനത്തില്‍ ഹാജിമാരുടെ പൊതുസമ്മേളനത്തില്‍ ഈ സൂറത്തിലെ 1 മുതല്‍ 40 വരെയുള്ള സൂക്തങ്ങള്‍ പ്രവാചകന്‍റെ നിര്‍ദ്ദേശ പ്രകാരം ജനങ്ങളെ കേള്‍പ്പിക്കുകയുണ്ടായി. അതോടൊപ്പം താഴെപറയുന്ന നാല് കാര്യങ്ങള്‍ പ്രത്യേകം വിളംബരം ചെയ്തു. 1) വിശ്വാസിയാവാ തെ ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. 2) അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന (മുശ്രിക്കുകള്‍) ഒരാളും ഈ വര്‍ഷത്തിന് ശേഷം ഹജ്ജിന് പങ്കെടുക്കാവുന്നതല്ല. 3) നഗ്നരായിക്കൊണ്ട് കഅ്ബ പ്രദക്ഷിണം ചെയ്യുന്നത് നിരോധിച്ചിരി ക്കുന്നു. 4) പ്രവാചകനുമായി ഉടമ്പടി നിലനില്‍ക്കുന്നവരോട് അഥവാ കരാര്‍ ലംഘിച്ചിട്ടില്ലാത്തവരോട് കാലാവധിവരെ കരാര്‍വ്യവസ്ഥകള്‍ പാലിക്കുന്നതാണ്.
മൂന്നാമത്തെ ഹജ്ജ് ഹിജ്റ 10-ാം വര്‍ഷത്തില്‍ പ്രവാചകന്‍റെ നേതൃത്വത്തില്‍ പൂര്‍ ണ്ണമായും ഇസ്ലാമിക സമ്പ്രദായത്തിലാണ് നിര്‍വ്വഹിക്കപ്പെട്ടത്. വിടവാങ്ങല്‍ ഹജ്ജ് (ഹജ്ജത്തുല്‍ വിദാഅ്) എന്നപേരില്‍ അറിയപ്പെടുന്ന ഹജ്ജാണിത്. ആ ദിനത്തിലാണ് 5: 3-ാം സൂക്തം അവതരിപ്പിച്ചുകൊണ്ട് ആദം നബി മുതല്‍-മനുഷ്യാരംഭം മുതല്‍-അ ന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് സ്രഷ്ടാവ് തൃപ്തിപ്പെട്ട ഏക ജീവിത വ്യവസ്ഥയായ ഇസ്ലാം പൂര്‍ണ്ണമാക്കിയത്.
3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേ ഷം ഗ്രന്ഥം വായിക്കുന്നവര്‍ 3 വിഭാഗങ്ങളാണ്. അവരില്‍ അദ്ദിക്റിന്‍റെ വിധിവിലക്കുക ള്‍ പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമാണ് 2: 256; 3: 101; 4: 174-175 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം നേരെച്ചൊവ്വെയുള്ള പാതയിലുള്ളത്. ഫാജിറുകളും കാ ഫിറുകളുമായി ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളാണ് മറ്റു രണ്ട് വിഭാഗങ്ങള്‍. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി 1: 4 വായിക്കുമ്പോള്‍ 1: 7 ല്‍ പറഞ്ഞ നാഥന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരുടെ വഴിപിഴച്ചുപോയ അനുയായികളായ ഫാജിറുകളും അടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 3: 19, 85; 7: 127, 137; 10: 41; 109: 6 വിശദീകരണം നോക്കുക.