وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ
-വിശ്വാസത്തിലേക്ക് ആദ്യമായി മുന്നോട്ടുവന്ന മുഹാജിറുകളില്‍ നിന്നുള്ള വരെയും അന്‍സാറുകളില്‍ നിന്നുള്ളവരെയും ഏറ്റവും നല്ലത് കൊണ്ട് അവ രെ പിന്‍പറ്റുന്നവരായവരെയും; അവരെത്തൊട്ട് അല്ലാഹു തൃപ്തിപ്പെട്ടിരിക്കു ന്നു, അവനെത്തൊട്ട് അവരും തൃപ്തിപ്പെട്ടിരിക്കുന്നു, അവര്‍ക്കുവേണ്ടി താഴ് ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ ഒരു ക്കിവെച്ചിട്ടുമുണ്ട്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളായിരിക്കും, അ തുതന്നെയാണ് മഹത്തായ വിജയം.
മുഹാജിറുകള്‍:- വിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി കുടുംബവും വീടും സമ്പത്തും നാടുമെല്ലാം ഒഴിവാക്കിക്കൊണ്ട് മക്കയില്‍നിന്ന് പ്രവാചകനോടൊപ്പം മദീനയിലേക്ക് ഒളിച്ചോടിപ്പോന്നവരാണ് 'എല്ലാം വെടിഞ്ഞവര്‍' എന്ന് അര്‍ത്ഥം വരുന്ന മുഹാജിറുകള്‍.
അന്‍സാറുകള്‍:- മക്കയില്‍ നിന്ന് പാലായനം ചെയ്തുവന്ന മുഹാജിറുകള്‍ക്ക് മ ദീനയില്‍ അഭയം നല്‍കി സഹായിച്ചവരാണ് 'സഹായികള്‍' എന്നപേരില്‍ അറിയപ്പെടു ന്ന അന്‍സാറുകള്‍. മദീനാ നിവാസികളായ അവര്‍ മുമ്പുതന്നെ വിശ്വാസം സ്വീകരിച്ചവ രും അവരിലേക്ക് പാലായനം ചെയ്ത് വന്ന മുഹാജിറുകള്‍ക്ക് വീടുകള്‍ ഒരുക്കിവെച്ചവരും അത് നല്‍കുന്നതില്‍ അല്ലാഹുവിന്‍റെ തൃപ്തിയല്ലാതെ മറ്റൊരു ഉദ്ദേശ്യവും നെഞ്ചകങ്ങ ളില്‍ ഇല്ലാതിരുന്നവരും സൗകര്യങ്ങളില്ലാതിരുന്നിട്ടും സ്വയം ബുദ്ധിമുട്ട് സഹിച്ച് മറ്റുള്ള വരെ ഉള്‍ക്കൊള്ളുന്നവരുമായിരുന്നു. മനസ്സിന്‍റെ കുടുസ്സില്‍നിന്ന് മോചിതരായ അവര്‍ ബുദ്ധിമുട്ടുകളൊന്നും പുറത്തുകാണിക്കാതെ എല്ലാം അല്ലാഹുവിനുവേണ്ടി സഹിച്ചവരാ ണ്. അഥവാ ആരാണോ സ്വാര്‍ത്ഥ താല്‍പര്യത്തില്‍ നിന്ന് മോചിതരായത്, അക്കൂട്ടര്‍ മാ ത്രമാണ് വിജയം വരിക്കുക എന്ന സൂക്തം 59: 9 നെ സത്യപ്പെടുത്തിയവരാണ് അവര്‍.
ഏറ്റവും നല്ലതായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 2: 256; 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 3: 7 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാണ് പ്രവാചകനെയും പ്രവാചകന്‍റെ കൂടെയുള്ള വിശ്വാസികളെയും പിന്‍പറ്റുന്നവര്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 150-151 ല്‍ യഥാര്‍ത്ഥ കാഫിറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം മരണസമയത്തും 6: 130 ല്‍ പറഞ്ഞ പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 62; 5: 119; 8: 2-4, 74-75 വിശദീകരണം നോക്കുക.