وَآخَرُونَ اعْتَرَفُوا بِذُنُوبِهِمْ خَلَطُوا عَمَلًا صَالِحًا وَآخَرَ سَيِّئًا عَسَى اللَّهُ أَنْ يَتُوبَ عَلَيْهِمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
തങ്ങളുടെ കുറ്റങ്ങള്‍ തിരിച്ചറിഞ്ഞ വേറെ ചിലരുമുണ്ട്, അവരുടെ കര്‍മ്മങ്ങളി ല്‍ ചിലത് നന്മയും ചിലത് തിന്മയും കൂടിച്ചേര്‍ന്നതാകുന്നു, അല്ലാഹു അവരു ടെമേല്‍ മടങ്ങിയേക്കാം, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.
ഇത്തരം കപടവിശ്വാസികള്‍ 4: 146 ല്‍ വിവരിച്ച പ്രകാരം പശ്ചാത്തപിച്ചു മടങ്ങുകയും തങ്ങളുടെ പ്രവൃത്തികള്‍ നന്നാക്കിത്തീര്‍ക്കുകയും അല്ലാഹുവിനെ മുറുകെപ്പിടിക്കുകയും തങ്ങളുടെ ജീവിതം മുഴുവന്‍ അല്ലാഹുവിനുവേണ്ടി മാത്രമാക്കുകയും ചെയ്തുകൊണ്ട് ജീവിച്ചാല്‍ പശ്ചാത്താപം ലഭിക്കുന്നതാണ്. പ്രജ്ഞയറ്റ ഫാജിറുകള്‍ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ ഉണര്‍ന്നേക്കാം. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ ഫുജ്ജാറുകളില്‍ പെട്ട ആരാണെങ്കിലും അതിനെ സത്യപ്പെടുത്തി ജീവിക്കാതിരുന്നാല്‍ അവനോട് 7: 179; 8: 47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകഗര്‍ത്തമാണ്. 2: 160, 208; 4: 31; 9: 31-33 വിശദീകരണം നോക്കുക.