وَمِمَّنْ حَوْلَكُمْ مِنَ الْأَعْرَابِ مُنَافِقُونَ ۖ وَمِنْ أَهْلِ الْمَدِينَةِ ۖ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُمْ مَرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ
നിങ്ങളുടെ ചുറ്റും വസിക്കുന്ന ഗ്രാമീണ അറബികളിലും മദീനാ നിവാസികളി ല്‍ തന്നെയും കപടവിശ്വാസികളുണ്ട്; കാപട്യത്തില്‍ അവര്‍ ആണ്ടിറങ്ങിയി രിക്കുന്നു, നിനക്ക് അവരെ അറിയുകയില്ല, നാം അവരെ നന്നായി അറിയുന്നവ ന് തന്നെയാകുന്നു, രണ്ടുപ്രാവശ്യം നാം അവരെ ശിക്ഷിക്കുകതന്നെ ചെയ്യും, പിന്നെ ഭയങ്കരമായ ശിക്ഷയിലേക്ക് അവര്‍ തള്ളിവിടപ്പെടുന്നതുമാകുന്നു.
8: 24, 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കല് എല്ലാ ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. എന്നാല്‍ കപടവിശ്വാസികള്‍ അദ്ദിക്റിനെ അത് വന്നുകിട്ടിയതിനുശേഷം മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് തെമ്മാടികളായി മാറിയിരിക്കുകയാണ്. ദേഹേച്ഛയ്ക്കും ഐഹിക ജീവിതത്തി നും പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന കപടവിശ്വാസികള്‍ 7: 26 ല്‍ വിവരിച്ച ജിന്നുകൂട്ടുകാരന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കു ന്നവരാണ്. അപ്പോള്‍ അവര്‍ ഇരട്ടി ശിക്ഷക്ക്- ഒന്ന് സ്വന്തം വഴികേടിനും രണ്ടാമത്തേത് ജിന്നുകൂട്ടുകാരന്റെ വഴികേടിനും-വിധേയരാകുന്നതാണ്. അവരുടെ പ്രാര്‍ത്ഥനകളും ദാ നധര്മങ്ങളും തീര്‍ത്ഥാടനങ്ങളും സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, 2: 186; 9: 53-55, 85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവകൊണ്ട് അവര്‍ക്ക് വഴികേട് വര്‍ദ്ധിക്കുകയാണ് ചെയ്യുക. 9: 32 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ ഇക്കൂട്ടര്‍ പ്രകാശമായ അ ദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. 5: 55-56 ല്‍ വി വരിച്ച പ്രകാരം അന്തിമവിജയം വിശ്വാസികള്‍ക്ക് തന്നെയാണ്; അത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ യഥാര്‍ത്ഥ കാഫിറുകള്‍ക്ക് ഏത്ര അരോചകമായിരുന്നാ ലും ശരി. 2: 85; 3: 91, 136-149; 5: 60, 82 വിശദീകരണം നോക്കുക.