( അത്തൗബ ) 9 : 103

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ

അവരുടെ സമ്പത്തില്‍ നിന്ന് നീ നിര്‍ബന്ധദാനം സ്വീകരിക്കുക, അവരെ നീ 'അതുകൊണ്ട്' ശുദ്ധീകരിക്കുകയും അവരെ നീ 'അതുകൊണ്ട്' സംസ്കരിക്കുകയും ചെയ്യുക, അവരുടെമേല്‍ നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക, നിശ്ചയം നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ഒരു മനഃശാന്തി തന്നെയാണ്, അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.

ഇന്ന് ലോകത്ത് എവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ നിര്‍ ബന്ധദാനം ശേഖരിക്കലും വിതരണം ചെയ്യലും നടപ്പിലാക്കാന്‍ സാധ്യമല്ല. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന, 2: 5, 265; 9: 60 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം ജീവിതലക്ഷ്യബോധമുള്ള വിശ്വാസി അവന്‍റെ എല്ലാ അനുഗ്രഹങ്ങളും അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തുന്നതാണ്. 4: 64 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്ത് ആരെങ്കിലും തന്‍റെ ആത്മാവിനോട് അക്രമം കാണിച്ചാല്‍ അവര്‍ പ്രവാചക ന്‍റെ അടുത്ത് വന്ന് പ്രവാചകനോട് എല്ലാം വിശദീകരിച്ച് പറയുകയും അവര്‍ സ്വയം നാ ഥനോട് പൊറുക്കലിനെത്തേടുകയും പ്രവാചകന്‍ അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേ ടുകയും ചെയ്താല്‍ അത്തരക്കാര്‍ക്ക് നാഥന്‍ പൊറുത്തുകൊടുക്കുമായിരുന്നു.

ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ ആരാണോ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നത്, അവന്‍ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകയും 9: 71-72 ല്‍ വിവരിച്ച പ്രകാരം അവന്‍റെ കഴിഞ്ഞുപോയ പാപങ്ങള്‍ക്ക് പശ്ചാത്ത പിച്ച് മടങ്ങുകയും വന്‍കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം നല്‍കുകയും വേണം. തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് അവരെ തെറ്റുകുറ്റ ങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവി കളുടെ ക്ഷേമം ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യലുമാണ് പ്രായശ്ചിത്തത്തിനുള്ള ഏറ്റ വും ഉചിതമായ മാര്‍ഗം. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ക്ക് അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അനുസരിക്കാനോ, 9: 68, 84-85 സൂക്തങ്ങളി ല്‍ വിവരിച്ച പ്രകാരം അവര്‍ കാഫിറായി ജീവന്‍ വെടിയുമ്പോള്‍ അവര്‍ക്കുവേണ്ടി മയ്യ ത്ത് നമസ്കരിക്കാനോ പൊറുക്കലിനെ തേടാനോ അനുവാദമില്ല. 2: 276, 279; 4: 78-79 വി ശദീകരണം നോക്കുക.