( അത്തൗബ ) 9 : 105

وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

അവരോട് പറയുകയും ചെയ്യുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവീന്‍, അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ പ്രവാചകനും വിശ്വാ സികളും കാണുന്നതാണ്, ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന ഏകനിലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്ര വര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് നിങ്ങള്‍ക്ക് വിവരം നല്‍കപ്പെടുന്നതുമാണ്.

ഈ സൂക്തം അവതരിക്കുന്ന കാലത്ത് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അ പ്പോള്‍ കപടവിശ്വാസികളോട് നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക, ത്രികാലജ്ഞാനിയായ നാഥനും പ്രവാചകനും വിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോ ക്കിക്കാണുന്നതാണ് എന്നാണ് പറയുന്നത്. 4: 59, 80 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍ അവന്‍റെ സൂക്തങ്ങള്‍ പ്രവാചകന്‍റെ മേല്‍ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും പ്രവാചകന്‍ അത് മനുഷ്യരിലേക്ക് പ്രതിഫലിപ്പിക്കുകയും വിശ്വാസി പ്രവാചകനെ പിന്‍ പറ്റുകവഴി നാഥനെ അനുസരിക്കുന്നവനുമാണ്.

മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്ര്‍ 25: 58 ലെ ത്രികാലജ്ഞാനിയായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ പ്രവാചകനും വിശ്വാസിയും നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടത്. 16: 43; 21: 7 സൂക്തങ്ങളില്‍ കല്‍പിച്ചത നുസരിച്ച് ഏതൊരാളും അറിവില്ലാത്ത ഏത് കാര്യവും ചോദിക്കേണ്ടത് ഭാവി, ഭൂത, വര്‍ ത്തമാന കാര്യങ്ങള്‍ അടങ്ങിയ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവിനോടാണ് എ ന്ന് 7: 52; 16: 89 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ 1: 7 ല്‍ വിവരിച്ച പ്രകാരം ശപിക്കപ്പെട്ട കപടവിശ്വാസികളും അവരുടെ വഴിപിഴച്ച അനുയായികളുമടങ്ങിയ അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായതി നാല്‍ 98: 2-3 ല്‍ പറഞ്ഞ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി അവരുടെ ആത്മാവിനെ ശുദ്ധീകരിക്കുകയില്ല. അതിനാല്‍ 6: 89-90 ല്‍ വിവരിച്ച പ്ര കാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യാത്ത മറ്റൊരു ജനതയെ നാഥന്‍ അദ്ദിക്ര്‍ ഏല്‍പിക്കുന്നതാണ്. അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകളോട്, 'നിങ്ങള്‍ കുറച്ചുകാലം ഇവിടെ സുഖിക്കുക! നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാന്‍ 3: 196-197 ല്‍ വിവരിച്ച പ്രകാരം വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത നികൃഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വന്നാല്‍ ഇതര ജനവിഭാഗ ങ്ങളാല്‍ വധിക്കപ്പെടുന്നതാണ്.

17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ ഓ രോ മനുഷ്യനും അവനവന്‍റെ പിരടിയില്‍ തന്‍റെ കര്‍മരേഖ വഹിക്കുന്നുണ്ട് എന്നും വി ധിദിവസം അത് ഒരു തുറന്ന, പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിക്കുന്നതും ഇന്നേ ദിനം നിന്‍റെ വിചാരണ നടത്താന്‍ നീതന്നെ മതിയായവനാണ് എന്ന് പറയപ്പെടുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് 4: 85 ല്‍ വിവരിച്ച പ്രകാരം വിശ്വാസി തന്‍റെ മക്കള്‍ക്ക് അദ്ദിക്ര്‍ പഠിപ്പിച്ചുകൊടു ക്കുന്നതും സന്തതികളുടെയും പിന്‍ഗാമികളുടെയുമടക്കം മൊത്തം മനുഷ്യരുടെയും സല്‍ ക്കര്‍മങ്ങളുടെ പ്രതിഫലത്തിന്‍റെ ഒരു വിഹിതം ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടി അ ദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതുമാണ്. അത്തരം വിശ്വാസി ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്നതിനാല്‍ അവന്‍റെ മരണശേഷവും ആ ത്മാവുകൊണ്ട് അവന് അവന്‍റെ സന്തതി പരമ്പരകളുടെ പ്രവര്‍ത്തനങ്ങള്‍ കാണാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. 9: 49 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും നരകക്കുണ്ഠത്തിലെ 7 കവാടങ്ങളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്നും, അത്തരം ഫുജ്ജാറുകളുടെ കര്‍മരേഖയില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് കൊത്തിവെക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും, 6: 28 ല്‍ വിവരിച്ച പ്രകാരം ഏഴാം ഘട്ടത്തില്‍ സൂചികുത്താന്‍ പോ ലും സ്ഥലമില്ലാത്ത നരകക്കുണ്ഠത്തില്‍ ലൈംഗികാവയവങ്ങളില്‍ പരസ്പരം കോര്‍ക്കപ്പെട്ടാണ് അവര്‍ കഴിയേണ്ടിവരിക എന്നുമുള്ള ഉറച്ച ബോധമുള്ളവനാണ് വിശ്വാസി. 3: 79; 9: 30-31, 67-68, 84-85 വിശദീകരണം നോക്കുക.