( അത്തൗബ ) 9 : 104

أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

അവര്‍ക്ക് അറിയില്ലേ, നിശ്ചയം അല്ലാഹു, അവന്‍ തന്നെയാണ് അവന്‍റെ അടിമകളെത്തൊട്ട് പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നതുമെന്ന്? നിശ്ചയം അല്ലാഹു, അവന്‍ മാത്രമാണ് ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനെന്നും.

എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ പ്രാര്‍ ത്ഥനക്ക് ഉത്തരം ലഭിക്കാനും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടാനും 2: 186 ല്‍ വിശദീക രിച്ച രണ്ട് ഉപാധികള്‍ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. 39: 53-55 ല്‍, ആത്മാവിനോട് അതിരുകവിഞ്ഞ എന്‍റെ അടിമകളോട് പറയുക; "നാഥന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശപ്പെ ടരുത്, നിശ്ചയം! അവന്‍ പാപഭാരങ്ങളെല്ലാം ഒറ്റയടിക്ക് പൊറുത്ത് തരുന്ന ഏറെപ്പൊറുക്കുന്ന കാരുണ്യവാനാണ്. നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് ഖേദിച്ചുമടങ്ങുവീന്‍, അവന് സര്‍വസ്വം സമര്‍പ്പിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ക്ക് മരണം ആസന്നമാകുന്നതിനുമുമ്പ്, പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല; നിങ്ങളുടെ നാഥനില്‍ നിന്ന് അവതരിച്ചിട്ടുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റുകയും ചെയ്യുവീ ന്‍, നിങ്ങള്‍ തിരിച്ചറിയാത്തവണ്ണം പെട്ടെന്ന് നിങ്ങള്‍ക്ക് മരണം ആസന്നമാകുന്നതിനു മുമ്പ്" എന്ന് പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ള എല്ലാ ഒന്നിന്‍റെയും ഉടമയായ അല്ലാഹു തന്നെയാണ് മനുഷ്യരുടെയും ഉടമ എന്ന ബോധത്തില്‍ അല്ലാഹുവിനുവേണ്ടി മാത്രം ജീവിക്കുന്ന അവന്‍റെ പ്രതിനിധികളാണ് വിശ്വാസികള്‍. ഭൂമിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി ഇവിടെ സ്വര്‍ഗം പണിത് പ ണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകലാണ് ജീവിതലക്ഷ്യം. സ്വര്‍ഗവാസികളെക്കുറിച്ച് 'പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം' എന്ന് 3: 136 ല്‍ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. 7: 43; 32: 19 സൂക്തങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമായിട്ടാണ് സ്വര്‍ഗ്ഗം അനന്തരാവകാശമായി ല ഭിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 2: 94-95; 7: 150; 18: 100-101 വിശദീകരണം നോക്കുക.