( അത്തൗബ ) 9 : 106

وَآخَرُونَ مُرْجَوْنَ لِأَمْرِ اللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ

അല്ലാഹുവിന്‍റെ തീരുമാനത്തിന് പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്, അ വരെ അവന്‍ ശിക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ മേല്‍ അവന്‍ മടങ്ങുക യോ ചെയ്തേക്കാം, അല്ലാഹു എല്ലാം അറിയുന്ന യുക്തിജ്ഞനുമാകുന്നു.

9: 118 ല്‍, പശ്ചാത്താപം സ്വീകരിക്കപ്പെട്ട 3 പേരുടെ കാര്യത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂക്തം. ഇന്ന് ഈ സൂക്തങ്ങള്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും കാണാന്‍ തയ്യാറാകാത്ത അന്ധരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാ റാകാത്ത ഊമരുമാണ്. അതുകൊണ്ട് അവര്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് തിരി ച്ച് വരികയില്ല. 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാന്തന്മാര്‍ പിശാചിനെ സേവിക്കുന്നവരും മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അ തിനാല്‍ 6: 89-90 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ നാഥന്‍ അദ്ദിക്ര്‍ ഏല്‍പിക്കുന്നതാണ്. ഈസായുടെ രണ്ടാം വരവിനുശേ ഷം അന്നേവരെ നടപ്പിലാക്കപ്പെടാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന 9: 95 ല്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളുടെ കാര്യത്തില്‍ നടപ്പിലാക്കപ്പെടുന്നതാണ്. 3: 128-129; 8: 50-51; 9: 80-82 വിശദീകരണം നോക്കുക.