وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِمَنْ حَارَبَ اللَّهَ وَرَسُولَهُ مِنْ قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ ۖ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ
നിഷേധം നടപ്പിലാക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനും ഇതിനുമുമ്പ് അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും യുദ്ധം ചെയ്തിട്ടുള്ള ഒരുവന് താവളമൊരുക്കാനുമായി ഉപദ്രവകരമായ ഒരു പള്ളി തെരഞ്ഞെ ടുത്ത കൂട്ടരുണ്ടല്ലോ, ഞങ്ങള്‍ നന്മയല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ട് പറയുകതന്നെ ചെയ്യുന്നു, എന്നാല്‍ നിശ്ചയം അവര്‍ നുണ പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
പ്രവാചകന്‍റെ കാലത്ത് കപടവിശ്വാസികള്‍ മദീനയില്‍ നിര്‍മിച്ച ഉപദ്രവകരമായ പള്ളിയെക്കുറിച്ചാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ കാപട്യ വും നിഷേധവും ഭിന്നിപ്പും സൃഷ്ടിക്കുന്നതിനുവേണ്ടിയും ഖസ്റജ് ഗോത്രത്തില്‍ പെട്ട ക്രൈസ്തവ പുരോഹിതനായ അബു ആമിറിന് താവളമൊരുക്കുന്നതിനും വേണ്ടിയാ യിരുന്നു അവര്‍ ആ പള്ളി നിര്‍മിച്ചത്. അവനായിരുന്നു പ്രവാചകനും വിശ്വാസികള്‍ക്കുമെതിരായി യുദ്ധം ചെയ്യുന്നതിന് മക്കാമുശ്രിക്കുകളെ ഇളക്കിവിട്ടത്. അഹ്സാബ് യുദ്ധത്തിനുശേഷം പ്രവാചകനെയും വിശ്വാസികളെയും അറബികളില്‍ ആര്‍ക്കും തന്നെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്ന വസ്തുത മനസ്സിലാക്കിയ അബു ആമിര്‍ റോമില്‍ പോയി റോമന്‍ ചക്രവര്‍ത്തിയെ മദീനക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയുണ്ടായി. 3 ലക്ഷം വരുന്ന റോമന്‍ പട്ടാളം മദീനയെ ആക്രമിക്കാന്‍ വരുന്ന വാര്‍ത്ത കേട്ടപ്പോള്‍ പ്രവാചകനും 30,000 വരുന്ന അനുയായികളും അവരെ പ്രതിരോധിക്കാന്‍ വേണ്ടി തബൂക്കിലേക്ക് പോവുകയുണ്ടായി. ആ സമയത്താണ് മദീനയിലെ കപടവിശ്വാസികള്‍ ഉപദ്രവകരമായ പള്ളി നിര്‍മിച്ചത്. ഒരു മാസത്തോളം പ്രവാചകനും അനുയായികളും തബൂക്കില്‍ തമ്പടിച്ചതതിന് ശേഷം മദീനയിലേക്ക് തിരിച്ചുപോവുമ്പോള്‍ പ്രസ്തുതപള്ളി-ഉപദ്രവകരമായ പള്ളി-പൊളിച്ചുകളയാന്‍ നാഥന്‍റെ നിര്‍ദേശപ്രകാരം പ്രവാചകന്‍ കല്‍പിക്കുകയുണ്ടായി.
3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘം ഉണ്ടായിട്ടില്ല. അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ വിവിധ വിഭാഗങ്ങളായി പിരിയുകയും ഓരോ വിഭാഗവും പ്ര ത്യേകം പ്രത്യേകം പള്ളികള്‍ നിര്‍മിക്കുന്നതില്‍ വ്യാപൃതരാവുകയുമാണുണ്ടായത്. അ ങ്ങനെ നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ 2: 114-115 ന്‍റെ വിശദീകരണമായി പഠിപ്പിച്ച 'അവരുടെ പള്ളികള്‍ വലിയ കോണ്‍ക്രീറ്റ് സൗധങ്ങളായിരിക്കും, എന്നാല്‍ അവ സന്മാര്‍ ഗമായ അദ്ദിക്റില്‍ നിന്ന് വ്യതിചലിച്ചതായിരിക്കും' എന്ന സത്യം ഇക്കാലത്തുള്ള ഫു ജ്ജാറുകളുടെ പള്ളികളുടെ കാര്യത്തില്‍ പുലര്‍ന്നിരിക്കുകയാണ്.
അതുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിക്ക് 48: 6 ല്‍ വിവരിച്ച കപടവിശ്വാസികളുടെയും അവരുടെ അനുയായികളായ മുശ്രിക്കുകളുടെയും നേതൃത്വത്തിലുള്ള പള്ളികളില്‍ പ്രവേശിക്കല്‍ അനുവദനീയമല്ല. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സത്യമായ അദ്ദിക്റിനെ പിന്‍പറ്റുകയും സത്യപ്പെടുത്തുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്ക് നേതാക്കളാക്കേണമേ" എന്ന് 25: 74 പ്രകാരം പ്രാര്‍ത്ഥിക്കുന്നവനായതിനാല്‍ കാഫിറായ ഒരാളെയും തന്‍റെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താനോ അവര്‍ക്ക് നേതൃത്വം നല്‍കാനോ പാടില്ലതന്നെ. മാത്രമല്ല, നരകക്കുണ്ഠത്തിലേക്ക് തിരിച്ചുപോകാനുള്ള കുഫ്ഫാറുകളും കപടവിശ്വാസികളുമായ ഫുജ്ജാറുകളോട് കോപം പുലര്‍ത്താനും അവരോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ജിഹാദ് നടത്താനുമാണ് 9: 73 ല്‍ വിവരിച്ച പ്രകാരം കല്‍പിക്ക പ്പെട്ടിട്ടുള്ളത്. അവന്‍ തന്‍റെ കുടുംബാംഗങ്ങളോടൊപ്പം പ്രഭാതങ്ങളിലും പ്രദോഷങ്ങളി ലും അദ്ദിക്ര്‍ വായിക്കുകയും 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തി ലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കുകയുമാണ് ചെയ്യുക. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശു പാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് 32: 4 ല്‍ പറഞ്ഞത് ലോകരെ അറിയിക്കുന്നതിനുവേണ്ടി ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനും അങ്ങനെ നാഥനെ സഹായിക്കാനും അതുവഴി ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താനും ശ്രമിക്കല്‍ വിശ്വാസിയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ബാധ്യതയാണ്. 2: 62, 140; 9: 17-19 വിശദീകരണം നോക്കുക.