فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ
ഇനി അവര്‍ പശ്ചാത്തപിച്ച് മടങ്ങുകയും അവര്‍ നമസ്കാരം നിലനിര്‍ത്തുകയും അവര്‍ സകാത്ത് നല്‍കുകയും ചെയ്യുകയാണെങ്കില്‍ അപ്പോള്‍ അവര്‍ ദീനില്‍ നിങ്ങളുടെ സഹോദരങ്ങളാണ്, അറിവുള്ള ജനതക്കുവേണ്ടി സൂക്തങ്ങള്‍ നാം വ്യക്തമായി വിവരിച്ച് കൊടുക്കുകയാകുന്നു.
ഈ സൂക്തം അവതരിക്കുന്ന കാലത്ത് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അ തുകൊണ്ട് കപടവിശ്വാസികള്‍ അവരുടെ കഴിഞ്ഞുപോയ പ്രവര്‍ത്തനങ്ങളില്‍ പശ്ചാത്തപിക്കുകയും വിശ്വാസികളോടൊപ്പം നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ ദീനില്‍ അവരെ വിശ്വാസികളുടെ സഹോദരങ്ങളായി പരിഗണിക്കുന്ന താണ്. നിശ്ചയം! കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാണ്; ആരാണോ പശ്ചാത്തപിച്ച് മടങ്ങുകയും കര്‍മങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും നാഥനെ മുറുകെപ്പിടിക്കുകയും മൊത്തം ജീവിതം നാഥന് സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്നത്, അക്കൂട്ടര്‍ വിശ്വാസികളോടൊപ്പമാണ്, നിശ്ചയം വിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു എന്ന് 4: 145-146 ല്‍ പറഞ്ഞിട്ടുണ്ട്.
41: 41-42 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂ ടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതുകൊണ്ടല്ലാതെ ഒരാളും വി ശ്വാസിയാവുകയോ, ഒരാളില്‍ നിന്നും പ്രാര്‍ത്ഥനയോ കര്‍മങ്ങളോ സ്വീകരിക്കപ്പെടുക യുമില്ല എന്ന് 2: 111; 9: 53, 85 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചതുകൊണ്ടാണ് ഈസാ രണ്ടാമതുവന്നാല്‍ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ വധിക്കപ്പെടുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീ തിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 19-21, 91; 8: 48-50 വിശദീകരണം നോക്കുക.