( അത്തൗബ ) 9 : 110

لَا يَزَالُ بُنْيَانُهُمُ الَّذِي بَنَوْا رِيبَةً فِي قُلُوبِهِمْ إِلَّا أَنْ تَقَطَّعَ قُلُوبُهُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ

അവര്‍ പടുത്തുയര്‍ത്തിയ ആ നിര്‍മിതി അവരുടെ ഹൃദയങ്ങളില്‍ എന്നും സംശ യം ജനിപ്പിച്ചുകൊണ്ടേയിരിക്കുകയും അവരുടെ ഹൃദയങ്ങളെ ശിഥിലമാക്കു കയുമല്ലാതെ മറ്റൊരു ഗുണവും ചെയ്യുകയില്ല, അല്ലാഹുവാകട്ടെ എല്ലാം അ റിയുന്ന യുക്തിജ്ഞനാകുന്നു.

കപടവിശ്വാസികള്‍ അദ്ദിക്ര്‍ വ്യാപിക്കുന്നതിനെതിരെ ഏത് നീക്കം നടത്തിയാലും അത് അവരില്‍ മനഃസാക്ഷിക്കുത്ത് ഉണ്ടാക്കുകയും അവരുടെ ആ നിര്‍മ്മിതി മുഖേന ഇ ഹത്തില്‍ തന്നെ അല്ലാഹു അവരെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അവര്‍ എല്ലാ പ്രവൃ ത്തികളെക്കുറിച്ചും സംശയം വെച്ചുപുലര്‍ത്തുന്നവരും എല്ലാ ശബ്ദങ്ങളും തങ്ങള്‍ക്കെതിരാണെന്ന് കരുതി ഭയപ്പെടുന്നവരുമാണ്. മനസ്സറിഞ്ഞ് ദുരുദ്ദേശത്തോടെ കുറ്റകൃത്യങ്ങ ള്‍ ചെയ്യുന്ന അല്ലാഹുവിന്‍റെ ശത്രുക്കളായ അവര്‍ കാഫിറായിക്കൊണ്ട് മരണമടയുന്ന തും 4: 145 പ്രകാരം നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നതുമാണ്. കപടവിശ്വാസികള്‍ ചെലവഴിക്കുന്നതെല്ലാം തന്നെ ഐഹികജീവിതം മോടിപിടിപ്പിക്കുന്നതിനുവേണ്ടിയും നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധവുമായതിനാല്‍ അ തുകൊണ്ട് അവരുടെ ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുകയില്ല. അക്രമികളായ അവരുടെ മ രണരംഗം 6: 93-94 ല്‍ വിവരിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഫുജ്ജാറുകള്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ച യം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 2: 159; 4: 63; 6: 25-26 വിശദീകരണം നോക്കുക.