أَفَمَنْ أَسَّسَ بُنْيَانَهُ عَلَىٰ تَقْوَىٰ مِنَ اللَّهِ وَرِضْوَانٍ خَيْرٌ أَمْ مَنْ أَسَّسَ بُنْيَانَهُ عَلَىٰ شَفَا جُرُفٍ هَارٍ فَانْهَارَ بِهِ فِي نَارِ جَهَنَّمَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
അപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള ഭക്തിയുടെയും തൃപ്തിയുടെയും മേല്‍ അതിന്റെ നിര്‍മാണത്തിന് അടിത്തറയിട്ടവനാണോ അതല്ല, അടിമണ്ണിളകി തക ര്ന്നുവീഴാന് പോകുന്ന മണല്‍ തിട്ടയുടെ മുകളില്‍ നിര്‍മാണം നടത്തുകയുംഅങ്ങനെ അത് അവനെയും കൊണ്ട് നരകഗര്‍ത്തത്തിലെ തീയില്‍ വീഴുകയും ചെയ്ത ഒരുവനാണോ ഉത്തമന്? അല്ലാഹുവാകട്ടെ ഇത്തരം അക്രമികളായ ഒ രു ജനതയെ സന്മാര്ഗത്തിലേക്ക് നയിക്കുകയില്ല തന്നെ.
ആത്മാവിനെ ശുദ്ധീകരിക്കാനുള്ള പ്രകാശമായ അദ്ദിക്റിനെ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്യുന്നവരാണ് കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങി യ ഫുജ്ജാറുകളായ അക്രമികള്‍. ഇന്ന് ലോകത്ത് എവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി ലോകത്തെല്ലായിടത്തുമുള്ള ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികളെയെ ല്ലാം ഇജാസിലേക്ക് വേര്‍തിരിക്കുന്നതും, അവിടെയുള്ള 48: 6; 98: 6 സൂക്തങ്ങളില്‍ പറ ഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അവിടെനിന്ന് പുറത്താക്കപ്പെടുന്നതുമാണ് എന്ന് 9: 28 ല്‍ വിവരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈസാ രണ്ടാമത് വ രുന്നതും മസീഹുദ്ദജ്ജാല്‍ വധിക്കപ്പെടുന്നതും പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈ നര്, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നതും അവര്‍ 9: 67-68 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികളെയും കുഫ്ഫാറുകളെയും കല്ലുകളാലും മരങ്ങളാലും വിളിച്ച് പറയപ്പെട്ട് വധിക്കുന്നതുമാണ്. അതോടുകൂടി സന്മാര്ഗമൊന്നുമില്ലാത്തതും ഉപദ്രവകരമായതുമാ യ ലോകത്തുള്ള ഫുജ്ജാറുകളുടെ എല്ലാ പള്ളികളും നശിപ്പിക്കപ്പെടുന്നതാണ്. 2: 254; 9: 55; 13: 18 വിശദീകരണം നോക്കുക.