التَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنْكَرِ وَالْحَافِظُونَ لِحُدُودِ اللَّهِ ۗ وَبَشِّرِ الْمُؤْمِنِينَ
ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവര്‍, അവ നുവേണ്ടിമാത്രം ജീവിക്കുന്നവര്‍, അവനെമാത്രം സ്തുതിക്കുന്നവര്‍, അവനുവേണ്ടി രാജ്യസഞ്ചാരങ്ങളില്‍ ഏര്‍പ്പെട്ടവര്‍, അവന്‍റെ മുമ്പില്‍ കുനിയുന്നവര്‍, അവന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നവര്‍, അറിയപ്പെട്ടതുകൊണ്ട് കല്‍പി ക്കുകയും നിഷിദ്ധങ്ങളെത്തൊട്ട് വിരോധിക്കുകയും ചെയ്യുന്നവര്‍, അല്ലാഹു വിന്‍റെ നിയമപരിധികള്‍ സൂക്ഷിക്കുന്നവരും; ഇത്തരം വിശ്വാസികളെ സന്തോ ഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളെയും അവരു ടെ അനുയായികളായ മുശ്രിക്കുകളെയും ശിക്ഷിക്കാന്‍ വേണ്ടിയും വിശ്വാസികളായ പു രുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിനുവേണ്ടിയുമാണ് എന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ത്രികാലജ്ഞാനമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരാണ് നാഥനെ സേവിക്കുന്നവരും സഹായിക്കുന്നവരും. അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ വായിക്കുകയും സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം-ആത്മാവുകൊണ്ട് നാഥനെ വാഴ്ത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും-നിര്‍വഹിക്കുന്നതാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം ക പടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും കുഫ്ഫാറുകളായ പുരുഷന്മാരും സ്ത്രീ കളും ഒരേ വിഭാഗത്തില്‍പ്പെട്ടവരും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമാണെങ്കില്‍, 9: 71-72 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പ രസ്പരം സംരക്ഷകരും നന്മ കല്‍പിക്കുന്നവരും തിന്മ വിരോധിക്കുന്നവരും നാഥനെ ക ണ്ടുകൊണ്ട് ചരിക്കുന്നവരുമാണ്. 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു.
ഫുജ്ജാറുകള്‍ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്തവരായതിനാല്‍ അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവനായിരുന്നു' എന്ന് പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 2: 186 ല്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനും പശ്ചാത്താ പം സ്വീകരിക്കാനും രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. 'അപ്പോള്‍ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക' എന്ന് പറഞ്ഞുകൊണ്ടാണ് 61: 13 ഉം അവസാനിക്കുന്നത്.