( അത്തൗബ ) 9 : 111

إِنَّ اللَّهَ اشْتَرَىٰ مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ ۚ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ ۚ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ اللَّهِ ۚ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُمْ بِهِ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ

നിശ്ചയം അല്ലാഹു, വിശ്വാസികളില്‍ നിന്ന് അവരുടെ ആത്മാവിനെയും അവരു ടെ ധനത്തെയും സ്വര്‍ഗത്തിന് പകരമായി വിലക്കുവാങ്ങിയിരിക്കുന്നു, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും അങ്ങനെ അവര്‍ വധിക്കു ന്നവരും വധിക്കപ്പെടുന്നവരുമാണ്, തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനി ലുമുള്ള അവരുടെ ഈ വാഗ്ദാനം സത്യമായി പുലരാനുള്ളതുതന്നെയാണ്, ആരാണ് അല്ലാഹുവിനെക്കാള്‍ തന്‍റെ ഉടമ്പടി പൂര്‍ത്തിയാക്കുന്നവനായിട്ടുള്ളത്? അപ്പോള്‍ നിങ്ങള്‍ അവനുമായി നടത്തിക്കഴിഞ്ഞ കച്ചവടത്തില്‍ ആഹ്ലാദിച്ചുകൊള്ളുക! അത് മാത്രമാണ് മഹത്തായ വിജയവും.

5: 48; 16: 44 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്ര ന്ഥം അറബി ഖുര്‍ആനല്ല, മറിച്ച് അദ്ദിക്റാണ്. 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടു ള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ആണെന്നും അത് അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ് ദൈവമെന്നും അവനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ല എന്നും പഠിപ്പിക്കുന്നതി നാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം സ്വര്‍ഗം ഇവിടെവെച്ച് സമ്പാദി ക്കലാണ്. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ 2: 193; 8: 39-40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനുവേണ്ടി യുദ്ധം ചെയ്യല്‍ അനിവാര്യമാണ്. എത്രയെത്ര നബിമാരും അവരോടൊപ്പമുള്ള അധികരിച്ച പ്രമുഖരുമാണ് യുദ്ധം ചെയ്തിട്ടുള്ളത്, അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളില്‍ മനസ്സിടിഞ്ഞവരായിട്ടില്ല, അവര്‍ ദൗര്‍ബല്യം കാണിച്ചിട്ടുമില്ല, അസത്യത്തിന്‍റെ മുമ്പില്‍ തലകുനിച്ചിട്ടുമില്ല, അല്ലാ ഹു ഇത്തരം ക്ഷമാലുക്കളെ ഇഷ്ടപ്പെടുന്നവനാണ് എന്നാണ് 3: 146 ല്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ആയുധം കൊണ്ടുള്ള ജിഹാദ് ഇല്ല. 2: 256 ല്‍ വിവരിച്ച പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ല എന്നിരിക്കെ ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാന്‍ സാധ്യമല്ല. ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ വിശ്വാസിയാകാനുള്ള 10: 100 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്ര മായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായാല്‍ അതിന്‍റെ ഗുണം അവനുതന്നെ; ആരാണോ അതിനെത്തൊട്ട് അന്ധത കാണിച്ചത്, അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്, പ്രവാചകന്മാര്‍ ആരും തന്നെ ആരുടെയും കൈകാര്യകര്‍ത്താവോ സൂക്ഷിപ്പുകാ രോ അല്ല എന്നാണ് 6: 104; 10: 108 സൂക്തങ്ങളില്‍ വിവരിച്ചിട്ടുള്ളത്. നാഥനില്‍ നിന്നുള്ള 25: 33 ല്‍ പറഞ്ഞ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂ പപ്പെട്ടിരിക്കെ 5: 67 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി ലോകര്‍ക്ക് അത് എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതാണ്. അപ്പോള്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനുള്ള-സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പാശമായ-അ ദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളോട് 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാ ദ് നടത്തേണ്ടതുമാണ്. 2: 62; 3: 136, 195; 5: 119-120 വിശദീകരണം നോക്കുക.