لَقَدْ تَابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنْصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِنْ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَحِيمٌ
നിശ്ചയം നബിയുടെമേലും പ്രയാസത്തിന്റെ സമയങ്ങളില്‍ അവനെ പിന്‍പറ്റിയ വരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും മേലും അല്ലാഹു മടങ്ങി യിരിക്കുന്നു, അവരില്‍നിന്നുള്ള ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകാ റായിരുന്നെങ്കിലും പിന്നെ അല്ലാഹു അവരുടെമേല്‍ മടങ്ങി, നിശ്ചയം അവന് അവരോട് കൃപാലുവായ കാരുണ്യവാനാകുന്നു.
തബൂക്ക് യുദ്ധവേളയില്‍ പ്രവാചകനില്‍ നിന്നും അനുയായികളില്‍ നിന്നും വന്നുപോയ വീഴ്ചകളെല്ലാം അല്ലാഹു മാപ്പ് ചെയ്തുകൊടുത്തിരിക്കുന്നു എന്നര്‍ത്ഥം. പ്രവാചകനില്‍ നിന്നുണ്ടായ വീഴ്ചയെപ്പറ്റി 9: 43 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. കഴിവുണ്ടായിട്ടും യു ദ്ധത്തില്‍ നിന്ന് മാറിനില്ക്കാന് അനുവാദം ചോദിച്ചവര്‍ക്ക് അനുവാദം നല്കിയതായിരുന്നു അത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വമേധയാ ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിച്ചിരുന്ന വിശ്വാസികളായ അനുയായികളില്‍ ചിലര്‍ പോലും യുദ്ധത്തിന് പോകാതിരിക്കാന്‍ എന്തെങ്കിലും ഒഴികഴിവ് കണ്ടെത്താന്‍ ചിന്തിച്ചുപോയതായി 9: 39-40 ന്റെ അഭിസംബോ ധനത്തില്‍ നിന്ന് മനസ്സിലാക്കാം. അവരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ വെളിവാക്കിക്കൊണ്ട് സൂക്തം അവതരിക്കപ്പെട്ടപ്പോള്‍ ഹൃദയങ്ങളുടെ അവസ്ഥയറിയുന്ന അല്ലാഹുവില്‍ നിന്ന് ഒന്നും മറച്ചുവെക്കാന്‍ സാധിക്കുകയില്ലെന്ന് മനസ്സിലാക്കിയ അവര്‍ പശ്ചാത്തപിച്ച് സ്വയം ശുദ്ധീകരിച്ചപ്പോള്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെ സ്വയം പണിയേണ്ടതാണെന്ന് അവര്‍ക്ക് ബോധ്യമാവു കയും അവര്‍ സ്വര്‍ഗം പണിയാന്‍ സന്നദ്ധരാവുകയും ചെയ്തു. അവര്‍ക്ക് വക്രതയിലേക്കൊരു ചായ്വുണ്ടായി എന്നതിന്റെ പേരില്‍ ഇനി അല്ലാഹു അവരെ പിടികൂടുകയില്ല എന്ന് സാരം. നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യന് സ്വയം പരിഹരിച്ച വീഴ്ചയുടെ പേരില്‍ അവരെ പിടികൂടുന്നവനല്ല തന്നെ.
മിഥ്യയൊന്നും കടന്നുകൂടാത്ത, ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യഗ്രന്ഥമാ യ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അത് ആദ്യാവസാനം വായിച്ച് കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞ് നാഥനോട് ഖേദിച്ചുമടങ്ങുകയും മനുഷ്യരെ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകന്ന് ജീവിക്കാന്‍ പ്രാപ്തരാക്കുന്ന ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയുമാണെങ്കില്‍ നാഥന് തിരിച്ചും സഹായിക്കുമെന്ന് 7: 205-206; 9: 71-72; 47: 7 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 218; 4: 95-96; 9: 25-27 വിശദീകരണം നോക്കുക.