إِنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ يُحْيِي وَيُمِيتُ ۚ وَمَا لَكُمْ مِنْ دُونِ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ
നിശ്ചയം അല്ലാഹു, അവനുള്ളതാണ് ആകാശങ്ങളുടെയും ഭൂമിയുടെയും ആ ധിപത്യം, അവന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു, അല്ലാഹുവി നെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ സഹായികളില്‍ നിന്നോ ആരുമില്ലതന്നെ.
ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വ വസ്തുക്കളെ യും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ് അല്ലാഹു, പിന്നെ അവന് ആധിപത്യം ഏ റ്റെടുത്ത് സ്വയം സിംഹാസനത്തില്‍ ഉപവിഷ്ടനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സം രക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെക്കുറിച്ച് ഹൃദയത്തിന്റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ ചോദിച്ചിട്ടുണ്ട്. ഈ സൂക്തം വായിക്കുന്നവരില്‍ അദ്ദിക്റിന്റെ 40 പേരുകളും സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമേ ഇത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥന്റെ കല്പന അനുസരിക്കുകയുള്ളൂ. അവര്‍ മാത്രമാണ് 16: 89 ല്‍ പറഞ്ഞ മുസ്ലിംകള്. കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അ ദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 9: 67-68 ല്‍ വിവരിച്ച പ്രകാരം പ്ര പഞ്ചത്തില്‍ നടക്കുന്ന എല്ലാ ആപത്തുവിപത്തുകളുടെയും പാപഭാരം വഹിച്ചുകൊണ്ട് നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ളവരാണ്. ആരാണോ 2: 256 ല്‍ വിവരിച്ചിട്ടുള്ള സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അ ദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
വിശ്വാസികളെ വിളിച്ച്, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരുവീന് എ ന്ന് 61: 14 ല്‍ പറഞ്ഞിട്ടുണ്ട്. മാര്‍ഗദര്‍ശനത്തിന്റെ കാര്യത്തില്‍ നിഷ്പക്ഷവാനായ അല്ലാഹുവിനെ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്റെ സന്ദേശവും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അ ജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും അല്ലാഹുവിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാകാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഇന്ന് അല്ലാഹുവി നെ സഹായിക്കല്‍. 4: 1 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തില്‍ നിന്ന് അല്ലാഹുവിനെ കണ്ടെത്തലും നാലാം ഘട്ടമായ ഇവിടെവെച്ച് സ്വര്‍ഗം പണിത് ഏഴാം ഘട്ടത്തില്‍ അത് അനന്തരമെടുക്കലുമാണ് ജീവിതലക്ഷ്യം. 1: 4; 2: 255; 3: 52 വിശദീകരണം നോക്കുക.