( അത്തൗബ ) 9 : 118

وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ الْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنْفُسُهُمْ وَظَنُّوا أَنْ لَا مَلْجَأَ مِنَ اللَّهِ إِلَّا إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوا ۚ إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

തീരുമാനം നിര്‍ത്തിവെക്കപ്പെട്ടിരുന്നവരായിരുന്ന മൂന്നുപേരുടെ മേലിലും, ഭൂ മി അതിന്‍റെ എല്ലാ വിശാലതയോടുംകൂടിത്തന്നെ അവരുടെമേല്‍ കുടുസ്സായി അനുഭവപ്പെട്ടു, അവരുടെമേല്‍ അവരുടെ ആത്മാവുകള്‍ പോലും ഇടുങ്ങിയതായി അനുഭവപ്പെട്ടു, അല്ലാഹുവില്‍ നിന്ന് അവനിലേക്കുതന്നെ തിരിയുകയല്ലാതെ മറ്റൊരു അഭയസ്ഥാനവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്തു, പിന്നെ അവന്‍ അവരുടെമേല്‍ മടങ്ങി, അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നതിനു വേണ്ടി; നിശ്ചയം അല്ലാഹു, അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്ന കാരുണ്യവാനാകുന്നു.

പ്രവാചകന്‍ തബൂക്കില്‍ നിന്നും മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ തബൂക്കിലേ ക്ക് പുറപ്പെടാതിരുന്നവര്‍ ഓരോതരം ഒഴികഴിവുകളും പറഞ്ഞ് പ്രവാചകനെ സമീപിച്ചു. കപടവിശ്വാസികളായ അവരുടെ ഒഴികഴിവുകളെല്ലാം പ്രവാചകന്‍ കേട്ടിരുന്നു. അവര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കുകയുണ്ടായില്ല. എന്നാല്‍ അവര്‍ക്കിടയില്‍ പെട്ടുപോയിരുന്ന വിശ്വാസികളായ മൂന്നുപേര്‍ തങ്ങളുടെ അവസരം വന്നപ്പോള്‍ അ വര്‍ക്ക് വ്യക്തമായ ഒരു കാരണവും ബോധിപ്പിക്കാനില്ലെന്ന് ഏറ്റുപറയുകയാണുണ്ടായത്. പ്രവാചകന്‍ അവരെക്കുറിച്ചുള്ള തീരുമാനം മാറ്റിവെക്കുകയും അല്ലാഹുവിന്‍റെ വിധി വരുന്നതുവരെ വിശ്വാസികള്‍ അവരുമായി ഒരുനിലയ്ക്കും ഒരു ബന്ധവും പുലര്‍ത്തരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പ്രസ്തുത പ്രശ്നത്തിന് തീരുമാനം നല്‍കിക്കൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്.

കഅ്ബുബ്നു മാലിക്, ഹിലാലുബ്നു ഉമയ്യത്ത്, മുറാറത്തുബ്നു റുബയ്യ് എന്നിവരായിരുന്നു ആ മൂന്നുപേര്‍. കഅ്ബുബ്നു മാലിക് ബദ്ര്‍ യുദ്ധമൊഴിച്ച് മറ്റെല്ലാ യുദ്ധങ്ങളിലും പ്രവാചകനോടൊപ്പം പങ്കെടുത്തിട്ടുണ്ട്. മറ്റ് രണ്ടുപേരാകട്ടെ, ബദ്ര്‍ യുദ്ധത്തില്‍ തന്നെയും പങ്കെടുത്തവരാണ്. കഴിവുള്ള എല്ലാ വിശ്വാസികളോടും തബൂക്കിലേക്ക് പുറപ്പെടാന്‍ കല്‍പിച്ചപ്പോള്‍ അലസതയും അലംഭാവവും കാരണം അവര്‍ പുറപ്പെടാന്‍ വൈ കിക്കുകയാണുണ്ടായത്. പിന്നെ പിശാച് അവരെ പുറപ്പെടുന്നതില്‍ നിന്ന് തടഞ്ഞു. പ്രവാചകന്‍ തബൂക്കില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ വിശ്വാസികള്‍ ആ മൂന്നുപേരുമായി സലാം പറയുകയോ സംസാരിക്കുകയോ ചെയ്യരുതെന്ന് വിളംബരം ചെയ്തു. നാല്‍പത് ദിവ സത്തിനുശേഷം അവരുടെ പത്നിമാര്‍ അവരില്‍ നിന്ന് വേറിട്ടുനില്‍ക്കണമെന്നും നിര്‍ദേശിച്ചു. ചുരുക്കത്തില്‍ മദീനയില്‍ അവര്‍ അനുഭവിച്ച ഈ സ്ഥിതിവിശേഷമാണ,് 'ഭൂമി അ തിന്‍റെ എല്ലാ വിശാലതയോടും കൂടിത്തന്നെ അവരുടെമേല്‍ കുടുസ്സായി അനുഭവപ്പെട്ടു, അവരുടെമേല്‍ അവരുടെ ആത്മാവുകള്‍ പോലും ഇടുങ്ങിയതായി അനുഭവപ്പെട്ടു' എന്ന് സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ളത്. ഒടുവില്‍ അമ്പതുദിവസത്തെ നിസ്സഹകരണത്തി നുശേഷം അവര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ സൂക്തം അവതരിപ്പിക്കപ്പെട്ടു.

അല്ലാഹുവില്‍ നിന്ന് അവനിലേക്കുതന്നെ തിരിയുകയല്ലാതെ മറ്റൊരു അഭയസ്ഥാനവും ഇല്ല എന്ന് ബോധ്യമായതിനെത്തുടര്‍ന്ന് ഏതൊരു സമ്പത്താണോ അവരെ തബൂക്കിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞത്, ആ സമ്പത്ത് അവര്‍ അല്ലാഹുവിന്‍റെ മാ ര്‍ഗ്ഗത്തില്‍ വിട്ട് കൊടുക്കുകയുണ്ടായി. അതിനെക്കുറിച്ചാണ് സൂക്തത്തില്‍ 'പിന്നെ അവന്‍ അവരുടെമേല്‍ മടങ്ങി, അവര്‍ പശ്ചാത്തപിച്ച് മടങ്ങുന്നതിനുവേണ്ടി' എന്നുപറഞ്ഞത്. വിശ്വാസികളില്‍ നിന്ന് തെറ്റ് സംഭവിച്ചപ്പോഴാണ് അവരോടു കര്‍ശനമായി പെരുമാറിയത്. വിവരമുണ്ടായിട്ട് തെറ്റുചെയ്യുന്നവരോട് തന്നെയാണ് അല്ലാഹു കര്‍ക്കശമായി പെരുമാറുക. 17: 74-75 ല്‍, നിന്നെ നാം യഥാര്‍ത്ഥ മാര്‍ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ടായിരുന്നില്ലെങ്കില്‍ അല്‍പസ്വല്‍പമൊക്കെ നിന്നെ വ്യതിചലിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കു ന്നവരിലേക്ക് നീ ചായുമായിരുന്നു, അങ്ങനെ ചെയ്താല്‍ ഇഹത്തില്‍ ഇരട്ടി ശിക്ഷയും മരണശേഷം ഇരട്ടി ശിക്ഷയും നിന്നെ നാം രുചിപ്പിക്കുന്നതാണ്, പിന്നെ നമുക്കെതിരാ യിട്ട് നിന്നെ സഹായിക്കാന്‍ ഒരു സഹായിയെയും നീ കണ്ടെത്തുകയുമില്ല എന്ന് പ്രവാചകനെക്കുറിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. അറിഞ്ഞിട്ട് കുറ്റം ചെയ്യുന്നവരോട് കര്‍ക്കശമാ യി പെരുമാറലും അറിവില്ലായ്മകൊണ്ട് കുറ്റം ചെയ്യുന്നവരോട് വിട്ടുവീഴ്ചയോടെ വര്‍ ത്തിക്കലുമാണ് അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും സ്വഭാവം. ഫിര്‍ഔന്‍ ഞാന്‍ റബ്ബാണെന്ന് പറഞ്ഞപ്പോള്‍ മൂസാനബി അവനോട് സൗമ്യമായിട്ടാണ് പെരുമാറിയത്. എന്നാല്‍ സത്യമെല്ലാം എത്തിച്ചുകഴിഞ്ഞശേഷം അറിഞ്ഞിട്ട് അവന്‍ ധിക്കരിച്ചപ്പോള്‍ 10: 88 ല്‍ പറഞ്ഞ പ്രകാരം അല്ലാഹു മൂസാ യെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും 10: 90-92 ല്‍ പറഞ്ഞ പ്രകാരം അവനെ കടലില്‍ മു ക്കിക്കൊല്ലുകയും ചെയ്തു. പ്രവാചകന്‍ തന്നെ ആദ്യഘട്ടത്തില്‍ 3: 159 ല്‍ വിവരിച്ച പ്ര കാരം ഉഹ്ദ് യുദ്ധത്തിനുശേഷം കപടവിശ്വാസികളോടുപോലും സൗമ്യതയിലാണ് പെരുമാറിയത്. എന്നാല്‍ തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാത്ത വിശ്വാസികളോട് കര്‍ക്കശമാ യി പെരുമാറാനാണ് അല്ലാഹു കല്‍പിച്ചത്. പിന്നീട് 9: 73, 80, 84 തുടങ്ങിയ സൂക്തങ്ങളിലൂടെ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും ജിഹാദ് ചെയ്യണമെന്നും അവര്‍ മരിച്ചാല്‍ അവര്‍ക്ക് മയ്യിത്ത് നമസ്കരിക്കരുതെന്നും അവരുടെ ഖബറിന്‍റെ അടു ത്ത് നില്‍ക്കരുതെന്നും കല്‍പിച്ചു. 33: 30 ല്‍, പ്രവാചകന്‍റെ പത്നിമാരെ വിളിച്ചുകൊണ്ട്: നിങ്ങളില്‍ നിന്ന് ഒരാള്‍ വ്യക്തമായ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെട്ടാല്‍ ഇരട്ടി ശിക്ഷ നല്‍ കുമെന്നും അതിന് അല്ലാഹുവിന് വളരെ എളുപ്പമാണെന്നും പറഞ്ഞിട്ടുണ്ട്.

കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും വധി ച്ചുകളയണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന, വിശ്വാസികളു ടെ സംഘമില്ലാത്തതിനാല്‍ ഇന്നേവരെ നടപ്പിലായിട്ടില്ല. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന, പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാലാണ് പ്രസ്തുത കല്‍പന നടപ്പില്‍ വരിക. അങ്ങനെ അവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് ആത്മാവിനെ പരിഗണിക്കാത്ത, ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത, 8: 22 ല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളി ല്‍ വെച്ച് ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ക്ക് എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിന്‍ 5: 48 ല്‍ പറഞ്ഞ അദ്ദിക്റായിരുന്നു എന്ന് ബോധ്യം വരിക എന്ന് 38: 8 ല്‍ പറഞ്ഞിട്ടുണ്ട്. 3: 128-129; 7: 150; 9: 28 വിശദീകരണം നോക്കുക.