يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍, നിങ്ങള്‍ സത്യസന്ധന്‍മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുവീന്‍.
തീരുമാനം നിര്‍ത്തിവെക്കപ്പെട്ട ആ മൂന്ന് വിശ്വാസികള്‍ക്കും പശ്ചാത്താപം ലഭി ച്ചത് അവര്‍ സത്യം പറഞ്ഞതുകൊണ്ടാണ്. കഅ്ബുബ്നു മാലിക് തന്‍റെ മകന്‍ അബ്ദുല്ലയോട് ഈ സംഭവം വിവരിച്ച ശേഷം ഞാന്‍ ജീവിതത്തില്‍ സത്യം മാത്രം പറഞ്ഞ താണ് എന്‍റെ വിജയത്തിന് കാരണമെന്ന് ബോധിപ്പിക്കുകയുണ്ടായി. നിശ്ചയം അ ല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ച പുരുഷന്‍മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിനെ വണങ്ങുന്ന പുരുഷന്‍മാരും സ്ത്രീകളും സത്യസന്ധന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്‍മാരും സ്ത്രീക ളും ഭയഭക്തന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷ ന്‍മാരും സ്ത്രീകളും വ്രതമനുഷ്ടിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ഗു ഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളമാ യി സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമായവര്‍ക്ക് അല്ലാഹു പാപമോചനവും മ ഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ടെന്ന് 33: 35 ല്‍ പറഞ്ഞിട്ടുണ്ട്. 75: 26-30 സൂ ക്തങ്ങളില്‍ മ്ലേച്ഛ ആത്മാവിന്‍റെ മരണഗോഷ്ഠികള്‍ വിവരിച്ച ശേഷം 75: 31-32 ല്‍, അ പ്പോള്‍ അവന്‍ അദ്ദിക്റിനെ സത്യപ്പെടുത്തിയില്ല, അതുകൊണ്ടുതന്നെ അവന്‍ നമസ്കരിച്ചതുമില്ല, മറിച്ച് അവന്‍ അതിനെ കളവാക്കുന്നവനും അതില്‍ നിന്ന് പിന്തിരിഞ്ഞുപോ കുന്നവനുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 78: 21-23 ല്‍, നിശ്ചയം ദുഷ്ടശക്തികള്‍ക്ക് അടിമപ്പെട്ട് ജീവിച്ചവര്‍ക്ക് നരകക്കുണ്ഠം ഒരു പതിസ്ഥലമായിരിക്കുന്നു എന്നും; 78: 27-28 ല്‍, നിശ്ചയം അവര്‍ വിചാരണ പ്രതീക്ഷിക്കാത്തവരും നമ്മുടെ സൂക്തങ്ങളെ അടിക്കടി തള്ളിപ്പറയുന്നവരുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 38; 4: 69; 9: 112 വിശദീകരണം നോക്കുക.